പാൽചുരം ബോയ്സ് ടൗൺ റോഡിൽ ഭീഷണിയായി കൂറ്റൻ പാറകൾ
text_fieldsചെകുത്താൻ തോടിന് സമീപം മുമ്പ് മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ അപകട ഭീഷണി ഉയർത്തുന്ന പാറകൾ
കേളകം: ബോയ്സ് ടൗൺ പാൽചുരം ചുരം റോഡിന് സമീപത്തുള്ള കൂറ്റൻ പാറ അപകട ഭീഷണിയാകുന്നു. ചെകുത്താൻ തോടിന് സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ് കുറ്റൻ പാറയുള്ളത്. ഇതിന്റെ അടിഭാഗത്തെ മണ്ണും പാറകളും ഇടിഞ്ഞു പോയതോടെയാണ് അപകടാവസ്ഥയിലായത്.
എതു സമയത്തും മുകളിൽനിന്ന് പാറകൾ റോഡിലേക്ക് പതിക്കാം. ഈ മഴക്കാലത്ത് പലതവണ മണ്ണും പാറക്കല്ലുകളും ഇടിഞ്ഞ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ പാറ പൊട്ടിച്ച് നീക്കിയില്ലെങ്കിൽ വലിയ അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.


