റോഡരികിൽ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു; 5000 രൂപ പിഴ ചുമത്തി
text_fieldsഇരിക്കൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇരിക്കൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ റോഡരികിൽ തള്ളിയവരെ കണ്ടെത്തി 5,000 രൂപ പിഴ ചുമത്തി. മാമാനം -സിദ്ദീഖ് നഗർ റോഡിൽ പലയിടങ്ങളിലായി മാലിന്യങ്ങൾ തള്ളുന്നതായി സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ പ്രദേശത്ത് മാലിന്യങ്ങൾ തള്ളിയ ബ്ലാത്തൂർ സ്വദേശിനിയെയും സിദ്ദിഖ് നഗർ സ്വദേശിയെയും കണ്ടെത്തുകയും സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു. തുടർന്ന് 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊതു സ്ഥലത്തും റോഡരികിലും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, ഇരിക്കൂർ പഞ്ചായത്ത് ക്ലർക്ക് അബ്ദുൽ സനൂദ്, പഞ്ചായത്ത് പ്രേരക് പി. പുഷ്പലത എന്നിവർ പങ്കെടുത്തു.