Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightകാറിടിച്ച് നടപ്പാതയുടെ...

കാറിടിച്ച് നടപ്പാതയുടെ കൈവരി തകർന്നു

text_fields
bookmark_border
കാറിടിച്ച് നടപ്പാതയുടെ കൈവരി തകർന്നു
cancel
camera_alt

മാ​മാ​നം നി​ലാ​മു​റ്റം തീ​ർ​ഥാ​ട​ന പാ​ത​യി​ലെ കൈ​വ​രി കാറിടിച്ച് ത​ക​ർ​ന്നനിലയിൽ

Listen to this Article

ഇ​രി​ക്കൂ​ർ: അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​റി​ടി​ച്ച് മാ​മാ​നം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ന​ട​പ്പാ​ത​യു​ടെ കൈ​വ​രി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ന​ട​പ്പാ​ത​യു​ടെ 20 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള​ള ഇ​രു​മ്പു​പൈ​പ്പ് കൈ​വ​രി ത​ക​ർ​ന്നു. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ പ്ര​ഭാ​ത ദ​ർ​ശ​ന​ത്തി​ന് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന സ​മ​യ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് വ​ൻ​ദു​ര​ന്തം വ​ഴി​മാ​റി​യ​ത്.

അ​പ​ക​ടം വ​രു​ത്തി​യ കാ​ർ പി​ന്നീ​ട് നി​ർ​ത്താ​തെ​പോ​യി. അ​ഞ്ച് യു​വാ​ക്ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ന​ട​പ്പാ​ത​യി​ലെ കൈ​വ​രി ത​ക​ർ​ത്ത് കാ​ർ നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​പി. ഫാ​ത്തി​മ ഇ​രി​ക്കൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
TAGS:sidewalk Railing car crash kannur 
News Summary - Sidewalk railing destroyed by car crash
Next Story