ജ്യേഷ്ഠനെ കുത്തിക്കൊന്ന യുവാവിനെ കണ്ടെത്താനായില്ല
text_fieldsസജീവന്
ഇരിക്കൂര്‍: പടിയൂരില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്ന അനുജനെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നു. പടിയൂര്‍ ചാളം വയല്‍ കോളനിയിലെ രാജീവനെ കുത്തിക്കൊന്ന അനുജന് സജീവനു വേണ്ടി പൊലീസ് അന്വേഷണം തുടരുന്നു. ഞായറാഴ്ച രാത്രിയാണ് രാജീവനെ വീട്ടിൽവെച്ച് കുത്തിക്കൊന്നത്.
തുടര്‍ന്ന് സജീവന് വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും മുഴുവന്‍ വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചില്‍ രാത്രിയിലും തുടരുകയാണ്. ഇരിക്കൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.എം അബ്ദുൽ ഖരീമിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിക്കാന്‍ കഴിവുള്ളവനാണ് സജീവന്. ഇരിക്കൂറില്‍ നിന്ന് വീരാജ് പേട്ടയിലടക്കം ഇയാള്‍ നടന്നുപോയിട്ടുണ്ട്. വനത്തെക്കുറിച്ച് നല്ല ധാരണയുള്ളയാളുമാണ് സജീവന്.
അതിനാല്‍ വനത്തില്‍ ഏറെദൂരം ഇയാള്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അതിനിടെ സജീവനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇരിക്കൂര്‍ എസ്.എച്ച്.ഒ യുടെ 9497947319 നമ്പറിലോ ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനിലെ 0460 2257100 നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.