കൂട്ടുപുഴയിൽ മയക്കുമരുന്നുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ
text_fieldsപിടിയിലായ കെ.പി മുഹമ്മദ് സിജാഹ്
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ മയക്കുമരുന്നുമായി തളിപ്പറമ്പ് സ്വദേശിയായ യുവാവ് പിടിയിൽ. തളിപ്പറമ്പ് കയരളത്ത് പറശ്ശിനി റോഡിലെ സൽവ മൻസിലിൽ കെ.പി. മുഹമ്മദ് സിജാഹിനെയാണ് (32) എക്സൈസ് ഇൻസ്പെക്ടർ എസ്. ശബരീദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്.
ഇയാളിൽനിന്ന് 2.878 ഗ്രാം മാരക മയക്കുമരുന്നായ മെത്താം ഫിറ്റമിനും പിടിച്ചെടുത്തു. തിരുവനന്തപുരത്തും കണ്ണൂരും മുൻ ലഹരി കേസുകളിൽ പ്രതിയായ മുഹമ്മദ് സിജാഹ് ജില്ലയിലെ രാസലഹരി ഇടപാടുകാരിൽ പ്രധാന കണ്ണിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.