മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം; പ്രവര്‍ത്തനം ആരംഭിച്ചില്ല
text_fieldsമട്ടന്നൂര്‍: മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. പ്രവര്‍ത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് ഫയര്‍ഫോഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതികള്‍ സംബന്ധിച്ച് ഫെബ്രുവരി ഏഴിന് യോഗം വിളിക്കാന്‍ ജില്ല വികസന സമിതിയില്‍ തീരുമാനിച്ചിട്ടുണ്ട്.
മട്ടന്നൂരിലെ സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴിലാക്കുന്നതിനാണ് 28 കോടിയോളം രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചത്. കിഫ്ബിയുടെ സഹായത്തോടെ ഹൗസിങ് ബോര്‍ഡാണ് കെട്ടിടം നിര്‍മിച്ചത്. നാലുനിലകളില്‍ ഓഫിസ് സമുച്ചയവും താഴത്തെ നില വാഹന പാര്‍ക്കിങ്ങിനുമാണ് ഉപയോഗിക്കേണ്ടത്. റവന്യൂ ടവറിനോട് ചേര്‍ന്ന് കാന്റീനുമുണ്ട്. മൂന്നുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ടാങ്കുമുണ്ട്.മട്ടന്നൂരില്‍ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ പലതും റവന്യൂ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. എന്നാല്‍, ഓരോ വകുപ്പിനും സ്ഥലം നീക്കിവെച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.
2018 ജൂണിലാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2019 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂ ടവറിന്റെയും സ്പെഷാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചത്. കോവിഡ് ലോക്ക് ഡൗണ്‍ ഉൾപ്പെടെയുള്ള തടസ്സങ്ങള്‍ മൂലം റവന്യു ടവറിന്റെ നിര്‍മാണ പ്രവൃത്തി വൈകിയാണ് ആരംഭിച്ചത്.