Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightചുഴലി, മഴ; വിളമനയിലും...

ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം

text_fields
bookmark_border
ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം
cancel
camera_alt

ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച അ​മ്പ​ല​ത്ത​ട്ടി​ലെ ഇ​ള​മ്പി​ലാ​ൻ നാ​രാ​യ​ണ​ന്റെ വാ​ഴ​ത്തോ​ട്ടം

Listen to this Article

ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം. മേഖലയിലെ നിരവധി വാഴകൾ നിലം പൊത്തി. വിളമന അമ്പലത്തട്ടിൽ ഇളമ്പിലാൻ നാരായണന്റെ കുലച്ച നൂറോളം വാളകളാണ് നശിച്ചത്.

സമീപത്തെ വീട്ടുപറമ്പിലെ വാഴകൾക്കും നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച വൈകീട്ട് മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്.

തില്ലങ്കേരി കാഞ്ഞിരാടും കാറ്റ് വലീയ നാശം ഉണ്ടാക്കി. മേഖലയിൽ കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. ജൈവ കർഷകൻ ഷിംജിത്തിന്റെ നൂറിലധികം വാഴകളും കാറ്റിൽ നശിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് ഷിംജിത്തും സുഹൃത്തുകളായ ദിലീപൻ, ശ്രീജിത്ത്, നന്ദനൻ എന്നിവർ ചേർന്ന് നടത്തിയ കൃഷിയിലാണ് വലിയ നാശമുണ്ടായത്. കൃഷിയിടത്തിലെ പൊക്കം കുറഞ്ഞ റോബസ്റ്റ് ഇനത്തിൽപ്പെട്ട വാഴകളിൽനിന്ന് പന്നികൾ ഉണ്ടാക്കുന്ന നഷ്ടവും ഏറെയാണ്.

Show Full Article
TAGS:cyclone crop damage Thillankery Kannur News 
News Summary - Cyclone and rain; Crop damage in Vilamana and Thillankeri Kanjirad
Next Story