Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightവീട്ടു കിണറ്റിൽ ഡീസൽ; ...

വീട്ടു കിണറ്റിൽ ഡീസൽ; പെട്രോൾ പമ്പിലെ ടാങ്ക് പരിശോധനക്കായി പുറത്തെടുത്തു

text_fields
bookmark_border
വീട്ടു കിണറ്റിൽ ഡീസൽ;  പെട്രോൾ പമ്പിലെ ടാങ്ക് പരിശോധനക്കായി പുറത്തെടുത്തു
cancel
camera_alt

വലിയപറമ്പുംകരിയിലെ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പരിശോധനക്കായി വെളിയിൽ എടുക്കുന്നു

ഇരിട്ടി: അയ്യൻകുന്ന് വലിയപറമ്പുംകരിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു കിണറ്റിൽ ഡീസൽ കലർന്ന സംഭവത്തിൽ സമീപത്തെ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പരിശോധനക്കയി പുറത്തെടുത്തു. ഓയിൽ കമ്പനി അധികൃതർ ഇല്ലാതെ കരാറുകാരന്റെ മേൽനോട്ടത്തിൽ പരിശോധന നടത്താനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞു. പെട്രോൾ പമ്പിലെ ടാങ്കുകൾ സ്ഥാപിക്കുന്ന മാനദണ്ഡം ഉൾപ്പെടെ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താതെ വീണ്ടും പരിശോധനയുടെ പേരിലുള്ള പ്രഹസനം അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ പ്രദേശവാസികളും പെട്രോൾ പമ്പ് അധികൃതരും തമ്മിൽ വാക്കുതർക്കവും നടന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഇടപെട്ട് പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം കമ്പനി എൻജിനീയറിങ് വിഭാഗത്തിന്റെ സാന്നിധ്യത്തിൽ ടാങ്കിന്റെ ചോർച്ച , ടാങ്ക് സ്ഥാപിക്കുന്ന സ്ഥലത്തെ നിർമാണ പ്രവൃത്തികൾ ഉൾപ്പെടെ പരിശോധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശം നൽകി. രണ്ടാഴ്ച മുമ്പാണ് പമ്പിന് സമീപത്തെ പൂത്തോട്ടാൽ സജിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കാണുന്നത്.

തുടർന്ന് പമ്പിലെ ടാങ്കിൽ ഡീസൽ തീർത്ത ശേഷം പുറത്തെടുത്ത് ചോർച്ച പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിണറ്റിലെ സാമ്പിൾ പരിശോധിക്കാനും തീരുമാനിച്ചിരുന്നു .പഞ്ചായത്ത് നൽകിയ സാമ്പിളിന്റെ പരിശോധന ഫലം ഇനിയും ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പമ്പിൽ നിന്നുള്ള ഡീസൽ തന്നെയാണോ കിണറ്റിൽ കലരുന്നത് എന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ . കഴിഞ്ഞ രണ്ടാഴ്ചയായി വാഹനത്തിൽ വെള്ളം എത്തിച്ചാണ് കുടുംബം കഴിയുന്നത്.

ഡീ​സ​ൽ ക​ല​രു​ന്ന​ത് ര​ണ്ടാം ത​വ​ണ

കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ൽ ഡീ​സ​ലി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​ന് മു​മ്പ് സ​മീ​പ​ത്തെ തോ​ട്ടി​ലും വ​ലി​യ തോ​തി​ൽ ഡീ​സ​ലി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു . അ​ന്നും ഒ​രാ​ഴ്ച​യോ​ളം പ​മ്പ് പൂ​ട്ടി​യി​രു​ന്നു . തു​ട​ർ​ന്ന് ഓ​യി​ൽ ക​മ്പ​നി​യു​ടെ സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തി ടാ​ങ്കി​ൽ പ്ര​ഷ​ർ നി​റ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി ലീ​ക്ക് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു . ഇ​ത്ത​വ​ണ​യും കി​ണ​റ്റി​ൽ ഡീ​സ​ൽ ക​ണ്ട​തോ​ടെ അ​തേ ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ണ്ടും എ​ത്തി. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ അ​തൃ​പ്തി അ​റി​യി​ച്ച​തോ​ടെ അ​ദ്ദേ​ഹം മ​ട​ങ്ങി​പോ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ഓ​യി​ൽ ക​മ്പ​നി റീ​ജ​ണ​ൽ ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി ടാ​ങ്ക് പു​റ​ത്തെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് വൈ. ​പ്ര​സി​ഡ​ന്റ് കെ.​സി. ചാ​ക്കോ, സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ജോ​സ്‌​കു​ഞ്ഞ് ത​ട​ത്തി​ൽ, മേ​ഴ്‌​സി മ​രി​യ, അം​ഗ​ങ്ങ​ളാ​യ ഷെ​മീ​ന ബാ​ബു,ഷീ​ൻ ജോ​സ​ഫ്,എം. ​രാ​ജേ​ഷ് , റീ​ന ബോ​ബി, സി​ന്ധു ഷാ​ജി ,ലൈ​ലാ​മ്മ മാ​ത്യു,അ​നീ​ഷ് കെ.​പോ​ൾ ,ക​രി​ക്കോ​ട്ട​ക്ക​രി പൊ​ലീ​സ്, വി​ല്ലേ​ജ് ഓ​ഫി​സ​ർ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
TAGS:diesel well petrol pump inspection 
News Summary - Diesel found in household well; petrol pump tank taken out for inspection
Next Story