Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightല​ഹ​രി​ക്ക​ട​ത്ത്...

ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ കർശന പ​രി​ശോ​ധ​ന

text_fields
bookmark_border
ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ കൂ​ട്ടു​പു​ഴ   അ​തി​ർ​ത്തി​യി​ൽ കർശന പ​രി​ശോ​ധ​ന
cancel
camera_alt

ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ എ​ക്‌​സൈ​സും പൊ​ലീ​സും പ​രി​ശോ​ധ​ന നടത്തുന്നു

ഇ​രി​ട്ടി: ഓ​ണം പ്ര​മാ​ണി​ച്ച് അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ ഡോ​ഗ് സ്ക്വാ​ഡും പൊ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന​യി​ൽ. മാ​ക്കൂ​ട്ടം ചു​രം​പാ​ത വ​ഴി ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കൂ​ട്ടു​പു​ഴ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ളെ​ത്തു​ന്ന​താ​യു​ള്ള ക​ണ്ടെ​ത്ത​ലി​നെ​തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. മ​ണം​പി​ടി​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ ശേ​ഷി​യു​ള്ള ഹീ​റോ എ​ന്ന നാ​യയാണ് പ​രി​ശോ​ധ​നയിൽ സംഘത്തിനൊപ്പമുള്ളത്.

മാ​ക്കൂ​ട്ടം ചു​രം​പാ​ത വ​ഴി​യെ​ത്തു​ന്ന ബ​സു​ക​ളും മ​റ്റു യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. നാ​യെ ബ​സി​ലും മ​റ്റും ക​യ​റ്റി സീ​റ്റി​ന​ടി​യി​ല​ട​ക്കം പ​രി​ശോ​ധി​ച്ചു. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ തു​റ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും അ​തി​ർ​ത്തി​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ത്തി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. ബ​സു​ക​ളി​ൽ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തും പ​തി​വാ​ണ്. എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ര​ജി​ത്തി​ന്റെ​യും ഇ​ൻ​സ്പെ​ക്ട​ർ ശ​ബ​രി​ദാ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ശേ​ഷം എ​ക്‌​സൈ​സ് അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
TAGS:Kerala Police kerala excise checking Drug Smuggling 
News Summary - Strict checks at Kootupuzha border to stop drug smuggling
Next Story