കണ്ണൂർ വാരിയേഴ്സിനെ വരവേൽക്കാൻ ഹോം ഗ്രൗണ്ട് ഒരുങ്ങി
text_fieldsകണ്ണൂര്‍ വാരിയേഴ്സ് ഹോം ഗ്രൗണ്ടായ മുനിസിപ്പൽ ജവഹര്‍ സ്റ്റേഡിയം ചെയർമാൻ എം.പി. ഹസൻ കുഞ്ഞിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
കണ്ണൂർ: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിനെ വരവേൽക്കാൻ ഹോം ഗ്രൗണ്ടായ കണ്ണൂര്‍ മുനിസിപ്പൽ ജവഹര്‍ സ്റ്റേഡിയം ഒരുങ്ങി. നവംബർ ഏഴിനാണ് കണ്ണൂരിലെ മത്സരം. മത്സരത്തിനുള്ള രണ്ട് പുതിയ ഗോൾ പോസ്റ്റുകൾ സ്ഥാപിച്ചു. പെയിന്റിങ് പ്രവൃത്തിയും പൂർത്തിയായി.
ചുവപ്പ്, വെള്ള നിറത്തിൽ ഗാലറികളുടെ പെയിന്റിങ് നടത്തി. മത്സരത്തിനുള്ള ഫ്ലഡ് ലൈറ്റുകള്‍, താൽക്കാലിക ഡ്രസിങ് റൂം, മെഡിക്കൽ റൂം, മീഡിയ പവിലിയന് എന്നിവ അടുത്തയാഴ്ച ഒരുക്കും. നവീകരിച്ച ഗ്രൗണ്ട് കണ്ണൂർ വാരിയേഴ്സ് ചെയർമാൻ എം.പി. ഹസൻ കുഞ്ഞിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
സാലി, പി.വി. സലാവുദ്ദീൻ, എം.പി. അബ്ദുല്ല, മുൻ ഡി.എഫ്.എ പ്രസിഡന്റ് എം.കെ. നാസർ, മുൻ സെക്രട്ടറി സി.എം. സെയ്ദ്, മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, അഡ്വ. പി.വി. വേലായുധൻ, അസീർ കല്ലിങ്കീൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


