Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightവ്യാപാര സ്ഥാപനങ്ങൾ...

വ്യാപാര സ്ഥാപനങ്ങൾ കൈയടക്കി നായ്ക്കൂട്ടം

text_fields
bookmark_border
വ്യാപാര സ്ഥാപനങ്ങൾ കൈയടക്കി നായ്ക്കൂട്ടം
cancel
camera_alt

കേളകം-അടക്കാത്തോട് റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കിടക്കുന്ന നായ്ക്കളുടെ നീണ്ടനിര

കേ​ള​കം: തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി കേ​ള​ക​ത്തെ വ്യാ​പാ​രി​ക​ൾ ക​ടു​ത്ത​പ്ര​തി​സ​ന്ധി​യി​ൽ. കേ​ള​കം ടൗ​ണി​ലും കേ​ള​കം-​അ​ട​ക്കാ​ത്തോ​ട് റോ​ഡി​ലും നാ​യ്ക്ക​ളു​ടെ കൂ​ട്ടം വ​ട്ട​മി​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. എ​ന്നാ​ൽ, ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​ധി​കൃ​ത​ർ തി​ക​ഞ്ഞ നി​സ്സം​ഗ​ത​യി​ലാ​ണ്. വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ന്റി​നും നി​ര​വ​ധി​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ൾ കാ​ര​ണം യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. നാ​യ്ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ട​ക​ൾ അ​ട​ച്ചി​ടു​ക​യ​ല്ലാ​തെ മാ​ർ​ഗ​മി​ല്ലെ​ന്ന് അ​ട​ക്കാ​ത്തോ​ട് റോ​ഡി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. അ​ഞ്ചും എ​ട്ടും നാ​യ്ക്ക​ൾ നി​ര​ന്നു​കി​ട​ക്കു​ന്ന ക​ട​ക​ളി​ലും സ്ഥാ​പ​ന​ത്തി​ലും പോ​കാ​നാ​വാ​തെ മ​ട​ങ്ങു​ക​യാ​ണ് ഇ​ട​പാ​ടു​കാ​ർ.

Show Full Article
TAGS:Scary street dogs threats Public Spaces merchant 
News Summary - A pack of dogs has taken over commercial establishments.
Next Story