Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightക​ർ​ഷ​ക​രു​ടെ മി​ശി​ഹ;...

ക​ർ​ഷ​ക​രു​ടെ മി​ശി​ഹ; എ.​സി വ​ര്‍ക്കി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് എ​ട്ടാ​ണ്ട്

text_fields
bookmark_border
ക​ർ​ഷ​ക​രു​ടെ മി​ശി​ഹ; എ.​സി വ​ര്‍ക്കി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് എ​ട്ടാ​ണ്ട്
cancel
camera_alt

എ.​സി. വ​ർ​ക്കി

കേ​ള​കം: കർഷകരുടെ മിശിഹയെന്നും കർഷക ഗാന്ധിയെന്നും അറിയപ്പെടുന്ന ഫാർമേഴ്സ് റിലീഫ് ഫോറം സ്ഥാപകൻ എ.സി. വര്‍ക്കിയുടെ ഓർമകൾക്ക് ഇന്ന് എട്ടാണ്ട്. കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിനുമുള്ള സമര രംഗത്തും നിർണായക സ്ഥാനം വഹിക്കുകയും നീര ശീതളപാനീയം നിർമാണത്തിലും വിപണിയിലെത്തിക്കുന്നതിനും മുഖ്യപങ്കുവഹിച്ച എ.സി. വര്‍ക്കി കർഷകർക്കെതിരെ ബാങ്കുകൾ മുഴക്കിയ ചെണ്ട കൊട്ടി വിളംബരം നിർത്തലാക്കുന്നതിനു പടവാളേന്തിയ പോരാളിയായിരുന്നു.

കാര്‍ഷിക സമരക്കരുത്തിന് പുത്തന്‍ അധ്യായങ്ങള്‍ രചിച്ച വിപ്ലവ വീര്യമായിരുന്നു അദ്ദേഹമെന്ന് കർഷക സമൂഹം അനുസ്മരിക്കുന്നു. നടവയല്‍ എന്ന കുഗ്രാമത്തില്‍ രൂപമെടുത്ത് വയനാട്ടിലാകെയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ കാര്‍ഷിക മേഖലകളിലും വേരോടിയ എഫ്.ആർ.എഫ് എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ പിതാവായിരുന്നു അദ്ദേഹം. 62ാമത് വയസ്സിലാണ് വിട ചൊല്ലിയത്. റെയില്‍വേ ബജറ്റിന്റെ മാതൃകയില്‍ കാര്‍ഷിക ബജറ്റ് യാഥാര്‍ഥ്യമാക്കണമെന്നായിരുന്നു വര്‍ക്കിയുടെ സ്വപ്നം.

2016 സെപ്റ്റംബർ 17നാണ്‌ അദ്ദേഹം കർഷക സമൂഹത്തെ ദുഃഖത്തിലാക്കി വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ വിടവ് നികത്താനാകാതെ തുടരുകയാണെന്ന് സഹപ്രവർത്തകരും ആത്മ മിത്രങ്ങളുമായ തോമസ് കളപ്പുര, ടോമി മാത്യു നടവയൽ തുടങ്ങിയവർ അനുസ്മരിച്ചു.

Show Full Article
TAGS:Kannur News 
News Summary - AC Varki's memories are eight years old today.
Next Story