Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightഅപകട ഭീഷണിയിൽ...

അപകട ഭീഷണിയിൽ പാൽച്ചുരം യാത്ര; സുരക്ഷാവേലി തകർന്ന് മാസങ്ങളായിട്ടും പുനർനിർമിച്ചില്ല

text_fields
bookmark_border
അപകട ഭീഷണിയിൽ പാൽച്ചുരം യാത്ര; സുരക്ഷാവേലി തകർന്ന് മാസങ്ങളായിട്ടും പുനർനിർമിച്ചില്ല
cancel
camera_alt

പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം തകർന്ന സുരക്ഷാവേലി

കേ​ള​കം: കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം ബോ​യ്സ് ടൗ​ൺ ചു​രം റോ​ഡി​ലെ സു​ര​ക്ഷാ​വേ​ലി ത​ക​ർ​ന്ന് മാ​സ​ങ്ങ​ളാ​യി​ട്ടും പു​ന​ർനി​ർ​മി​ച്ചി​ല്ല. ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പം റോ​ഡ​രി​കി​ൽ ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സു​ര​ക്ഷാ​വേ​ലി​യാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്.

ചു​ര​ത്തി​ൽ​കൊ​ക്ക​യു​ള്ള ഭാ​ഗ​ത്ത് സു​ര​ക്ഷാ​വേ​ലി ത​ക​ർ​ന്ന​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തി​ന് സ​മീ​പം കാ​ട് വ​ള​ർ​ന്ന​തി​നാ​ൽ കു​റ​ച്ച് ഭാ​ഗ​ത്ത് ഇ​രു​മ്പു വേ​ലി ഇ​ല്ലെ​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​കി​ല്ല. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ലേ​ക്ക് വ​ശം ചേ​ർ​ത്താ​ൽ അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചു​രം പാ​ത​യി​ലെ വീ​തി കു​റ​ഞ്ഞ​തും ഒ​രു വ​ശം കൊ​ക്ക​യു​ള്ള​തു​മാ​യ ഭാ​ഗ​മാ​ണ് ഇ​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എ​തി​ർ ദി​ശ​ക​ളി​ൽ നി​ന്ന് വ​ന്നാ​ൽ വ​ശം കൊ​ടു​ക്കാ​ൻ സ്ഥ​ല​മി​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ദൂ​രെ നി​ന്ന് ഫോ​ൺ മു​ഴ​ക്കി എ​തി​ർ ദി​ശ​യി​ൽ നി​ന്നു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ശം കൊ​ടു​ക്കാ​ൽ പ​റ്റു​ന്ന​യി​ട​ത്ത് നി​ർ​ത്തി​യ ശേ​ഷ​മാ​ണ് ഈ ​ഭാ​ഗ​ത്ത് കൂ​ടി ക​ട​ന്ന് പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ റോ​ഡ​രി​കി​ൽ റോ​ഡ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നി​രു​ന്നു.

അ​തി​ന് പ​ക​ര​മാ​യിയാ​ണ് ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് സു​ര​ക്ഷാ​വേ​ലി കെ.​ആ​ർ.​എ​ഫ് ബി ​നി​ർ​മി​ച്ച​ത്. ദി​വ​സേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ചൂ​രം പാ​ത​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​ത്. കൊ​ട്ടി​യൂ​ർ ഉ​ത്സ​വം ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ചു​രം വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ലേ​റെ​യാ​കും.

ഉ​ത്സ​വ​കാ​ല​ത്ത് രാ​ത്രി​യി​ൽ പോ​ലും വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് ചു​ര​ത്തി​ൽ. തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സു​ര​ക്ഷാ​വേ​ലി ഇ​ല്ലെ​ന്ന് തി​രി​ച്ച​റി​യാ​ൻ രാ​ത്രി ബു​ദ്ധി​മു​ട്ടാ​ണ് .ചു​രം റോ​ഡ് പ​രി​ചി​ത​മ​ല്ലാ​ത്ത നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​ത്സ​വ​കാ​ല​ത്ത് ബോ​യ്സ് ടൗ​ൺ പാ​ൽ​ച്ചു​രം പാ​ത​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​ത്.

ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി സം​ര​ക്ഷ​ണ ഭി​ത്തി​യോ ഇ​രു​മ്പ് സു​ര​ക്ഷാ​വേ​ലി​യോ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രുടെ ആ​വ​ശ്യം. ഉ​ത്സ​വ​ത്തി​ന് മു​മ്പാ​യി താ​ൽക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നാ​ണ് കെ.​ആ​ർ.​എ​ഫ്.​ബി അ​ധി​കൃ​ത​രും പ​റ​യു​ന്ന​ത്.

Show Full Article
TAGS:Palchuram Road road collapsed threat 
News Summary - Palchuram travel under threat of danger
Next Story