Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightസ​ഞ്ചാ​രി​ക​ളു​ടെ...

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യി ക​രി​യം കാ​പ്പി​ലെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം

text_fields
bookmark_border
സ​ഞ്ചാ​രി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യി ക​രി​യം കാ​പ്പി​ലെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം
cancel
camera_alt

കരിയംകാപ്പിലെ ചീങ്കണ്ണിപ്പുഴ ജലാശയം

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്ര​യി​ൽ ഇ​ട​ത്താ​വ​ള​മാ​യി മാ​റു​ക​യാ​ണ് ക​രി​യം കാ​പ്പി​ലെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം. കേ​ള​ക​ത്ത്നി​ന്നും പ​രി​സ്ഥി​തി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കും രാ​മ​ച്ചി​യി​ലേ​ക്കും പോ​കു​ന്ന വ​ഴി ക​രി​യം കാ​പ്പ് പ്ര​ദേ​ശ​ത്താ​ണ് ജ​ല​സ​മൃ​ദ്ധ​മാ​യ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം.

ദി​നേ​ന നി​ര​വ​ധി പ്ര​കൃ​തി-​പ​രി​സ്ഥി​തി സ്നേ​ഹി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ജ​ല​സു​ര​ക്ഷ​ക്കാ​യി പു​ഴ​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​തോ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ കു​ളി​ക്ക​ട​വും കൂ​ടി​യാ​ണീ സ്ഥ​ലം. പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളി​ക്കാ​നും നീ​ന്ത​ൽ​പ​ഠി​ക്കാ​നും കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു​ള ജ​ല​സേ​ച​ന​ത്തി​നും അ​ല​ക്ക​ാനും മ​റ്റും ഈ ​ത​ട​യ​ണ​യെ ആ​ശ്ര​യി​ച്ചു വ​രു​ന്നു. ത​ടാ​ക​സ​മാ​ന​മാ​യ ഈ ​ജ​ലാ​ശ​യം ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ക. പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ വ​നം വ​കു​പ്പി​ന്‍റെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
TAGS:Cheenkanni river Tourist destinations Kannur News 
News Summary - The Cheenkanni Riverside in Kariyam Kappi becomes a tourist destination
Next Story