ബേക്കറിയിൽനിന്ന് പണം കവർന്നയാൾ പിടിയിൽ
text_fieldsസുരേഷ് ബാബു
കൂത്തുപറമ്പ്: ടൗണിലെ ബേക്കറിയുടെ പൂട്ടുപൊളിച്ച്15000 രൂപ കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. പയ്യന്നൂർ കോറോം സ്വദേശി തിക്കിൽ സുരേഷ് ബാബുവിനെ (53)യാണ് കൂത്തുപറമ്പ് എസ്.ഐ.ടി അഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂലൈ 9 ന് പുലച്ചെയായിരുന്നു കണ്ണൂർ റോഡിലെ ഗ്രാന്റ് ബേക്കറിയിൽ മോഷണം നടന്നത്.
പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ബേക്കറിയിൽ സൂക്ഷിച്ചിരുന്ന പതിനഞ്ചായിരം രൂപയാണ് കവർന്നത്. സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മറ്റൊരു മോഷണക്കേസിൽ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽകഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ അന്വേഷണസംഘം കൂത്തുപറമ്പ് ഗ്രാൻഡ് ബേക്കറിയിലെത്തിച്ച് തെളിവെടുത്തു.