Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightനീർവേലിയിൽ മൂന്ന്...

നീർവേലിയിൽ മൂന്ന് ബോംബുകൾ കണ്ടെത്തി

text_fields
bookmark_border
നീർവേലിയിൽ മൂന്ന് ബോംബുകൾ കണ്ടെത്തി
cancel
camera_alt

നീർവേലിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ബോംബുകൾ 

Listen to this Article

കൂത്തുപറമ്പ്: നീർവേലിയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള മൂന്ന് ബോംബുകൾ കണ്ടെത്തി. ആളൊഴിഞ്ഞപറമ്പിൽ പച്ചക്കറി നടാൻ സ്ഥലം വൃത്തിയാക്കാനെത്തിയ സമീപവാസിയാണ് ബോംബുകൾ കണ്ടത്.

വലിയ പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ സ്ഫോടന വസ്തുക്കൾ നിറച്ച ശേഷം പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബി.ജെ.പി നിയന്ത്രണത്തിലുള്ള അർച്ചന ക്ലബിന് മുൻവശത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. kan

കൂത്തുപറമ്പ് സി.ഐ സഞ്ജയ് കുമാർ, എസ്.ഐ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കണ്ണൂരിൽനിന്നെത്തിയ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമീപപ്രദേശമായ കരേറ്റയിൽ നിന്നും ബോംബ് ശേഖരം പിടികൂടിയിരുന്നു. വ്യാഴാഴ്ച ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ നിന്ന് സ്റ്റീൽ ബോംബ് പിടികൂടി. സമീപ ദിവസങ്ങളിൽ കൂത്തുപറമ്പ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ബോംബുകൾ പിടികൂടിയ സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Show Full Article
TAGS:bombs found kannur 
News Summary - Three bombs found in Neerveli
Next Story