പാനൂർ നഗരസഭ; തെരഞ്ഞെടുപ്പ് വിശേഷങ്ങൾ
text_fieldsപാനൂർ: പെരിങ്ങളം, കരിയാട്, പാനൂർ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് 2015ലാണ് നഗരസഭ രൂപം കൊണ്ടത്. ഇതുവരെ യു.ഡി.എഫാണ് ഭരിച്ചത്. മുസ് ലിം ലീഗ് നേതാവ് കെ.വി. സൂപ്പിയുടെ മകളും വനിത ലീഗ് നേതാവുമായിരുന്ന കെ.വി. റംലയാണ് ആദ്യ ചെയർപേഴ്സൻ. 2015-20 കാലയളവിൽ നാലുവർഷം ലീഗിലെ കെ.വി. റംലയും ഒരു വർഷം കോൺഗ്രസിലെ ഇ.കെ. സുവർണയും അധ്യക്ഷ പദവി അലങ്കരിച്ചു.
2020-25 കാലയളവിൽ നാലുവർഷം ലീഗിലെ വി. നാസറും ഒരുവർഷം കോൺഗ്രസിലെ കെ.പി. ഹാഷിമും ചെയർമാൻമാരായി. ആകെ 40 വാർഡുകളുള്ള നഗരസഭയിൽ മുസ് ലിം ലീഗ് - 17, കോൺഗ്രസ് -ആറ്, സി.പി.എം - 12, ആർ.ജെ.ഡി - രണ്ട്, ബി.ജെ.പി - മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. വാർഡുകൾ പുനർനിർണയിച്ചതിനെ തുടർന്ന് വാർഡുകളുടെ എണ്ണം 41 ആയി.
വാർഡ്-1 പാനൂർ ടൗൺ
പി.കെ. ഷമീന സുബൈർ
(യു.ഡി.എഫ്)
കന്നി മത്സരം, നഗരസഭ വനിത ലീഗ് വൈസ് പ്രസിഡന്റ്, സ്റ്റിംസ് പാലിയേറ്റീവ് സ്ഥിരം വളന്റിയർ, ബിരുദധാരിയാണ്.
അഫ്സത്ത് മൊയിലോത്ത്
(എൽ.ഡി.എഫ്)
കന്നി മത്സരം, എൽ.ഡി.എഫ് സ്വതന്ത്രയാണ്. യോഗ്യത എസ്.എസ്.എൽ.സി
വാർഡ്-2 പൊലീസ് സ്റ്റേഷൻ
ആബിദ അഷ്റഫ് മാണിക്കോത്ത്
(യു.ഡി.എഫ്)
കന്നി മത്സരം. വനിതാ ലീഗ് ചെറുവത്ത് ശാഖ പ്രസിഡന്റ്. ബി.എ. ഇക്കണോമിക്സ് ബിരുദധാരി
ഗിരിജദേവി (എൽ.ഡി.എഫ്)
കന്നി മത്സരം. റിട്ട. സീനിയർ ക്ലർക്ക്, മാനന്തവാടി ജില്ല മെഡിക്കൽ ഓഫിസ്, യോഗ്യത- ഡിഗ്രി ഇക്കണോമിക്സ്. ഐ.ടി.ഐ ഇലക്ട്രോണിക്സ് ഡിപ്ലോമ
വാർഡ്-3 കൂറ്റേരി
ജസീൽ മലയന്റവിട
(യു.ഡി.എഫ്)
കന്നി മത്സരം, ശാഖാ മുസ് ലിം ലീഗ് ജോയന്റ് സെക്രട്ടറി, വിദ്യാഭ്യാസം എസ്.എസ്.എൽ.സി
വി. മുഹമ്മദ്
(എൽ.ഡി.എഫ്)
കന്നി മത്സരം, സി.പി.എം അംഗം, വിദ്യാഭ്യാസം- എസ്.എസ്.എൽ.സി
കെ.പി. സാവിത്രി (എൻ.ഡി.എ)
നിലവിലെ കൗൺസിലർ. രണ്ടാം തവണ മത്സരം. ബി.ജെ.പി പാനൂർ ഏരിയാ പ്രസിഡന്റ്, വിദ്യാഭ്യാസം എസ്.എസ്.എൽ.സി
വാർഡ്-4 വെസ്റ്റ് എലാങ്കോട്
നാനാറത്ത് അലി
(യു.ഡി.എഫ്)
കന്നി മത്സരം. നഗരസഭ ലീഗ് ജോ. സെക്രട്ടറി, വിദ്യാഭ്യാസം എസ്.എസ്.എൽ.സി
എം.വൈ. സലീം (എൽ.ഡി.എഫ്)
നാഷണൽ ലീഗ് പ്രവർത്തകൻ, എൽ.ഡി.എഫ് സ്വതന്ത്രൻ, കന്നി മത്സരം. വിദ്യാഭ്യാസം എസ്.എസ്.എൽ.സി
വാർഡ്-5 പാലക്കൂൽ
ശൈലജ മടപ്പുര (യു.ഡി.എഫ്)
വാർഡിലെ ആശാ വർക്കർ, കന്നി മത്സരം
പി. പ്രമോദ്
(എൽ.ഡി.എഫ്)
രണ്ടാം തവണ മത്സരം. 10 വർഷം പാനൂർ പഞ്ചായത്ത് അംഗം. സി.പി.എം പാലക്കൂൽ ബ്രാഞ്ച് സെക്രട്ടറി, വിദ്യാഭ്യാസം പ്രീഡിഗ്രി.

