ബൂത്ത് കൈയേറി ആക്രമണം; യു.ഡി.എഫ് സ്ഥാനാർഥിക്ക് പരിക്ക്
text_fieldsആക്രമണത്തിൽ പരിക്കേറ്റ യു.ഡി.എഫ് സ്ഥാനാർഥി എം.പി. മുഹമ്മദ് കുഞ്ഞി ആശുപതിയിൽ
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രത്ത് 12ാം വാർഡായ ഏഴോം മൂല വാർഡ് ബുത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ എം.പി. മുഹമ്മദ് കുഞ്ഞി (70), യു.ഡി.എഫ് ബൂത്ത് ഏജന്റുമാരായ ബാലകൃഷ്ണൻ കുറുവാട് (73), ബാബുരാജ് (59) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് 4.45നാണ് സംഭവം. പ്രത്യേക നിരീക്ഷണത്തിന് ഹൈകോടതി നിർദേശം നൽകിയ ബുത്താണിത്. ആക്രമണത്തെ തുടർന്ന് പോളിങ് തൽക്കാലം നിർത്തിയെങ്കിലും അവസാനസമയം വരെ പോളിങ്ങ് തുടർന്നു. സംഭവത്തിൽ ഉന്നത പൊലീസ് വിഭാഗം റിപ്പോർട്ട് തേടി.


