Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightസി.പി.എം പ്രവർത്തകരെ...

സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു

text_fields
bookmark_border
court
cancel

മാ​ഹി: ഈ​സ്റ്റ് പ​ള്ളൂ​ർ സ്‌​പി​ന്നി​ങ് മി​ല്ലി​ന് സ​മീ​പം ഡാ​ഡി​മു​ക്കി​ൽ വെ​ച്ച് അ​ഞ്ച് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ 12 പ്ര​തി​ക​ളെ മാ​ഹി അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്‌​ജ് പി. ​ഗൗ​ത​മ​ൻ വെ​റു​തെവി​ട്ടു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ മ​ഠ​ത്തി​ൽ വി​നോ​ദ്, കു​ട്ട​ന്റ​വി​ടെ വി​ജോ​ഷ്, പ്രീ​താ​ല​യം പ്ര​മി​ൽ കു​മാ​ർ, പൊ​ട്ട​ന്റ​വി​ടെ കു​മാ​ര​ൻ, കു​ള​ത്തി​ന് മീ​ത്ത​ൽ സ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ രാ​ഷ്ട്രീ​യ വി​രോ​ധം വെ​ച്ച് കൊ​ല്ല​ണ​മെ​ന്ന് ഉ​ദ്ദേ​ശ​ത്തോ​ടെ മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് വെ​ട്ടി​യും കു​ത്തി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പിച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

മ​ഠ​ത്തി​ൽ പ്ര​ജീ​ഷ് എ​ന്ന മ​ൾ​ട്ടി പ്ര​ജീ​ഷ്, ഉ​ദ​യോ​ത്ത് പൊ​യി​ൽ ര​ജീ​ഷ്, വി.​കെ. പ്ര​ദീ​പ​ൻ, ജി​തി​ൻ എ​ന്ന അ​പ്പു, മ​മ്പ​ള്ളി​ന്റെ​വി​ട ജി​തേ​ഷ്, അ​ട്ട കൂ​ലോ​ത്ത് താ​ഴെ മ​ക​നേ​ഷ്, മ​മ്പ​ള്ളി വി​നീ​ഷ്, മു​ല്ലോ​ളി മീ​ത്ത​ൽ നി​കേ​ഷ്, കു​ന്ന​ത്ത് താ​ഴെ കു​നി​യി​ൽ രാ​കേ​ഷ്, ഒ​റ​വ​ങ്ക​ര മീ​ത്ത​ൽ ഭ​വ​ൻ കു​മാ​ർ, ഹ​രി​ശ്രീ സി​റോ​ഷ്, കൗ​സ്‌​തു​ഭം ര​ഞ്ജി​ത്ത് കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് മാ​ഹി അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

2010 ജ​നു​വ​രി മൂ​ന്നി​ന് രാ​ത്രി 9.40 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന മ​റ്റ് എ​ട്ട് പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ മാ​റ്റി​വെ​ച്ചു. പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഡ്വ​ക്കേ​റ്റ് ടി. ​സു​നി​ൽ​കു​മാ​ർ ഹാ​ജ​രാ​യി

Show Full Article
TAGS:CPM acquitted 
News Summary - accused in the case of trying to kill CPM workers were acquitted
Next Story