മാഹി മുൻ സി.ഇ.ഒ മമ്മൂട്ടി മാസ്റ്റർ നിര്യാതനായി
text_fieldsമമ്മൂട്ടി മാസ്റ്റർ
മാഹി: മാഹി മുൻ വിദ്യാഭ്യാസ മേലധ്യക്ഷൻ കരിയാടൻ ബംഗ്ലാവിൽ മമ്മൂട്ടി മാസ്റ്റർ (90) നിര്യാതനായി. ലബോർദാനെ കോളജ്, ഫ്രഞ്ച് സ്കൂൾ, ജെ.എൻ.ജി.എച്ച്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായും ഗവ. ഗേൾസ് ഹൈസ്കൂൾ പള്ളൂരിലും മാഹിയിലും പ്രധാനാധ്യാപകനായും 1995ൽ മാഹി ചീഫ് എജുക്കേഷനൽ ഓഫിസറായും സേവനമനുഷ്ഠിച്ചു.
ഗവൺമെന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ്, മാഹി റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ്, മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ മയലക്കര അബ്ദുറഹ്മാൻ മാസ്റ്ററുടെയും ആയിശുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ കെ.സി. ജമീല.
മക്കൾ: അബ്ദു റഹിം. കെ.സി. അബ്ദുൽ സലീം (അസി. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്, മാഹി) ഷാഹിന, ഷബാന. മരുമക്കൾ: റഹന, ഫർസീന, സി.പി. ജലീൽ, അഷീൻ പനക്കാട്ട് (എം.ഡി, നന്മ പ്രോപ്പർട്ടീസ്). ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് അസർ നമസ്കാരത്തിന് ശേഷം മഞ്ചക്കൽ ജുമാഅത്ത് പള്ളിയിൽ.


