Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാ​ഹി തി​രു​നാ​ളി​ന്...

മാ​ഹി തി​രു​നാ​ളി​ന് നാ​ളെ സ​മാ​പ​നം

text_fields
bookmark_border
mahi,Festival,Evening,Conclusion,Celebration,മാഹി, തിരുനാൾ, സമാപനം
cancel
camera_alt

മാ​ഹി ബ​സ​ലി​ക്ക തി​രു​നാ​ളി​ന് തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ജ​ന​ത്തി​ര​ക്ക്

Listen to this Article

മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സ​ലി​ക്ക വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തി​ര​ശ്ശീല വീ​ഴും. ക​ഴി​ഞ്ഞ അ​ഞ്ചി​ന് കൊ​ടി​യേ​റി 18 ദി​വ​സം നീ​ളു​ന്ന​താ​ണ് തി​രു​നാ​ൾ. ദീ​പാ​വ​ലി നാ​ളി​ൽ ബ​സ​ലി​ക്ക​യി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. തീ​ർ​ഥാ​ട​ക​രു​ടെ നീ​ണ്ട​നി​ര റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ലും കാ​ണാ​നാ​യി. രാ​വി​ലെ ഏ​ഴി​നും വൈ​കീ​ട്ട് ആ​റി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി. ഫാ. ​ലി​ബി​ൻ ജോ​സ​ഫ് കോ​ള​രി​ക്ക​ൽ, ഫാ. ​ജെ​ർ​ലി​ൻ ജോ​ർ​ജ്, ഫാ. ​അ​ജി​ത്ത് ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഫാ. ​ജി​യോ​ലി​ൻ എ​ടേ​ഴ​ത്ത് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നീ​സ് കു​റു​പ്പ​ശ്ശേ​രി കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം പൊ​തു വ​ണ​ക്ക​ത്തി​നാ​യി സ്ഥാ​പി​ച്ച വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പം ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് അ​ൾ​ത്താ​ര​യി​ലെ ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​വും.

Show Full Article
TAGS:mahe news Mahe Basilica of St Teresa Kerala 
News Summary - The day ends on Mahi Thirunal
Next Story