കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ
text_fieldsമുഹമ്മദ് റിൻഷാദ്, ഫാത്തിമ
ന്യൂമാഹി: എം.ഡി.എം.എയും കഞ്ചാവും കാറിൽ കടത്തിയ യുവാവും യുവതിയും എക്സൈസ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി പൂതൂർ വീട്ടിൽ മുഹമ്മദ് റിൻഷാദും (26) കണ്ണൂർ ശിവപുരം സ്വദേശിനി ആമിനാസ് വീട്ടിൽ ഫാത്തിമ (36) യുമാണ് പിടിയിലായത്.
തലശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ന്യൂ മാഹി ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വ്യാഴാഴ്ച രാവിലെ ന്യൂമാഹി ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറിൽനിന്ന് നാല് ഗ്രാം മെത്താംഫിറ്റമിനും അഞ്ച് ഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. ജില്ലക്കകത്തും പുറത്തുമായി മയക്കുമരുന്ന് കടത്തുന്നതിൽ മുഖ്യ കണ്ണികളായിരുന്നു ഇവരെന്ന് ഇൻസ്പെക്ടർ കെ. സുബിൻ രാജ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
ന്യൂമാഹി എക്സൈസ് ചെക് പോസ്റ്റ് അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എം.കെ. ജനാർദനൻ, സി.ഇ.ഒമാരായ വി. സിനോജ്, പി. ആദർശ്, തലശ്ശേരി റേഞ്ച് ഓഫിസിലെ സി.ഇ.ഒമാരായ കെ.പി. റോഷി, വി. അഖിൽ, വനിത സി.ഇ.ഒമാരായ എം.കെ. പ്രസന്ന, കെ. ശിൽപ, ഡ്രൈവർ എം. സുരാജ് എന്നിവരാണ് പരിശോധന സംലത്തിലുണ്ടായിരുന്നു.


