Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightവീടിന് മുന്നിൽ...

വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു

text_fields
bookmark_border
വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു
cancel
camera_alt

വെ​ളി​യ​മ്പ്ര കൊ​ട്ടാ​ര​ത്തി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

Listen to this Article

മട്ടന്നൂർ: വെളിയമ്പ്ര കൊട്ടാരത്തിൽ വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചതായി പരാതി. കാവിന്മൂല അജ്മലിന്റെ വീടിന് സമീപം നിർത്തിയിട്ട ബൈക്കാണ് കത്തിച്ചത്. അജ്മൽ ഉപയോഗിക്കുന്ന സുഹൃത്തിന്റെ ബൈക്കാണ് കത്തിച്ചത്. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന് സമീപം നിർത്തിയിട്ട ബൈക്ക് ഇന്നലെ പുലർച്ചയാണ് കത്തിച്ചതെന്ന് അജ്മൽ പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന മട്ടന്നൂർ സ്വദേശിയായ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ബൈക്കിന് സമീപം പെട്രോൾ കൊണ്ട് വന്നതെന്ന് കരുതുന്ന പ്ലാസ്റ്റിക് ബോട്ടിലും പാതി കത്തിയ നിലയിൽ കണ്ടെത്തി. ബൈക്ക് പൂർണമായും കത്തി നശിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും അജ്മൽ പറഞ്ഞു.

Show Full Article
TAGS:parked bike Set On Fire kannur mattannur Kerala Police 
News Summary - A bike parked in front of a house was set on fire
Next Story