യുവാവിനെ ആക്രമിച്ച് കാർ തകർത്ത കേസ്; ആറുപേർ റിമാൻഡിൽ
text_fieldsമയ്യിൽ: യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് കാർ തകർത്ത കേസിൽ കോടതിയിൽ കീഴടങ്ങിയ ആറുപേർ റിമാൻഡിലായി. പൊറോളം സ്വദേശികളായ പി. രജിൽ (30), കെ. ജിതിൽ (25), ശ്രീജിത്ത് (38), പി.വി. മണി (40), ചെറുപഴശ്ശിയിലെ വി. സജിൽ (30), പഴശ്ശിയിലെ പി.പി. വിപിൻ (28) എന്നിവരെയാണ് കണ്ണൂർ കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ജനുവരി മൂന്നിന് രാത്രി പത്തോടെയായിരുന്നു സംഭവം. ചേലേരിയിലെ സി.പി. ഷെഹ്സാദിനുനേരെയാണ് (22) ആക്രമണമുണ്ടായത്.
കാറിൽ അമ്മാവനെ മയ്യിലിലെ വീട്ടിൽ ഇറക്കിയശേഷം ചേലേരിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ റെജിൽ, കാർ തടയുകയായിരുന്നുവെന്ന് ഷെഹ്സാദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.