വീട്ടിൽനിന്ന് ഒമ്പതു പവൻ കവർന്നു
text_fieldsമയ്യിൽ: മയ്യിൽ ഒറപ്പൊടിയിലെ വീട്ടിൽ കവർച്ച. വീട്ടമ്മയുടെ ഒമ്പത് പവൻ സ്വർണാഭരണങ്ങൾ കവർന്നു. കയരളം നോർത്ത് എൽ.പി സ്കൂളിനു സമീപം ഖദീജാസിലെ കെ.പി. സഹീദയുടെ ആഭരണങ്ങളാണ് കവർന്നത്.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ വീട്ടിൽ വൈദ്യുതി നിലച്ചപ്പോൾ എമർജൻസി എടുക്കാൻ പോകുന്ന സമയത്ത് പിറകെ വന്ന മോഷ്ടാവ് സഹീദയുടെ കഴുത്തിൽ കിടന്ന രണ്ടര പവെൻറ മാല കവരുകയായിരുന്നു. ബഹളം കേട്ട് മുകളിലെ നിലയിലുണ്ടായ മകൾ താഴെ വരുമ്പോഴേക്കും അടുക്കളയിലെ ഗ്രിൽസ് വാതിൽ തുറന്ന് മോഷ്ടാവ് രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിെൻറ മുകൾ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച വള, ബ്രേസ്ലറ്റ് ഉൾപ്പെടെയുള്ള ആഭരങ്ങളും കവർന്നതായി ശ്രദ്ധയിൽപെട്ടത്. മയ്യില്‍ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.