അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുതുടങ്ങി
text_fieldsഅപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നു
മുഴപ്പിലങ്ങാട്: പ്രതിഷേധങ്ങൾക്കൊടുവിൽ, അപകടഭീഷണിയായ കുളം ബസാറിലെ എസ്.എൻ ഓഡിറ്റോറിയത്തിന്റെ ബാക്കിഭാഗം പൊളിച്ചുതുടങ്ങി. ഇതു സംബന്ധിച്ച് വ്യാഴാഴ്ച മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹൈവേ അതോറിറ്റി അക്വയർ ചെയ്ത രണ്ടു മീറ്റർ ഭാഗം പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ് വന്നതിനെ തുടർന്ന് മൂന്ന് നിലയിലുള്ള കെട്ടിടത്തിന്റെ രണ്ടു മീറ്റർ ഭാഗം പൊളിച്ചിരുന്നു. എന്നാൽ, ഇരു സൈഡിലെയും ഉയരത്തിലുള്ള ശേഷിച്ച ഭിത്തികൾ അപകടകരമായ അവസ്ഥയിലാവുകയായിരുന്നു.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ജില്ല കലക്ടറെയും ദുരന്തനിവാരണ അതോറിറ്റിയെയും ബന്ധപ്പെട്ടതിന്റെ ഭാഗമായി ജില്ല കലക്ടർ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് പൊളിച്ചുമാറ്റൽ നടപടി ആരംഭിച്ചത്.