Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightNaduvilchevron_rightആലക്കോട്ടെ വിസ...

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

text_fields
bookmark_border
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍
cancel
camera_alt

നി​തി​ന്‍ പി. ​ജോ​യി

ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.

മ​ഗ്ളു​രു കേ​ന്ദ്ര​മാ​യ മം​ഗ​ലാ​പു​രം യു.​കെ.​ഇ​ന്‍ റീ​ഗ​ല്‍ അ​ക്കാ​ദ​മി ന​ട​ത്തി​പ്പു​കാ​രി​ൽ പ്ര​ധാ​നി​യാ​ണ് നി​തി​ൻ. യു.​കെ വി​സ വാ​ഗ്ദാ​നം ചെ​യ്ത് തേ​ര്‍ത്ത​ല്ലി​യി​ലെ അ​ജോ ഫി​ലി​പ്പി​ല്‍നി​ന്ന് 15.21 ല​ക്ഷ​വും മൗ​വ​ത്താ​നി​യി​ലെ സെ​ബി​നി​ല്‍നി​ന്ന് 7.80 ല​ക്ഷ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2023ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യു​ള്ള വി​സ ത​ട്ടി​പ്പ് ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ക​ർ​ണാ​ട​ക ഉ​ള്ളാ​ള്‍ സ്വ​ദേ​ശി ഹ​ബീ​ബി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍ക്കാ​യും പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ നി​തി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എ.​എ​സ്.​ഐ മു​നീ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഷി​ജു എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:visa fraud Kerala Police 
News Summary - One more person arrested in Alakode visa fraud
Next Story