Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 2:37 AM GMT Updated On
date_range 3 Feb 2026 2:37 AM GMTഉത്സവപ്പറമ്പിൽ സംഘർഷം;തെയ്യക്കോലത്തിന് മർദനം
text_fieldsListen to this Article
പാനൂർ: തിരുവപ്പന ഉത്സവപറമ്പിൽ സംഘർഷം. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പാനൂർ പൊലീസ് സ്വമേധയാ കേസെടുത്തു. വൈകീട്ട് 5.30 ഓടെ ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തിനിടെയാണ് അടിപിടിയുണ്ടായത്.
കെട്ടിയാടിയ പോതി തെയ്യത്തിനടുത്ത് ആചാരപ്രകാരം വിശ്വാസികൾ കൂകി വിളിക്കുന്നതിനിടയിൽ ഉണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിനിടെ തെയ്യക്കോലത്തിനും മർദ്ദനമേറ്റു.
ക്ഷേത്ര കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലാണ് തെയ്യത്തിനെ മർദ്ദിച്ചതെന്നും ആരോപണമുണ്ട്. തെയ്യക്കോലത്തിന് മർദ്ദനമേറ്റത്തോടെ കൂട്ടയടിയാണ് നടന്നത്.പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിലും ആരും പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല. ഉത്സവം അലങ്കോലമായതോടെ ഭക്തർ ചിതറിയോടി. ശനിയാഴ്ച രാവിലെയാണ് ഉത്സവം തുടങ്ങിയത്.
Next Story


