Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2026 5:15 AM GMT Updated On
date_range 9 July 2026 5:15 AM GMTപാനൂർ സ്വദേശിക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്
text_fieldscamera_alt
ആദിഷ് രാജ്
പാനൂർ: കാപ്പ നിയമപ്രകാരം നടപടിയെടുത്തതിനെ തുടർന്ന് പാനൂർ സ്വദേശിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. കൈവേലിക്കൽ സ്വദേശി കെ. ആദിഷ് രാജിനാണ് (21) കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇയാളെ അറിയപ്പെടുന്ന റൗഡി ആയി പ്രഖ്യാപിച്ചാണ് നടപടി സ്വീകരിച്ചത്. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നാലോളം കേസുകളിൽ പ്രതിയാണ് ആദിഷ്. കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
Next Story


