Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightമ​ലി​നീ​ക​ര​ണം...

മ​ലി​നീ​ക​ര​ണം ആ​രോ​പി​ച്ച് ഡയാലിസിസ് സെന്റർ പൂട്ടിക്കാൻ നീക്കം; ആശങ്കയോടെ രോഗികൾ

text_fields
bookmark_border
മ​ലി​നീ​ക​ര​ണം ആ​രോ​പി​ച്ച്  ഡയാലിസിസ് സെന്റർ പൂട്ടിക്കാൻ നീക്കം; ആശങ്കയോടെ രോഗികൾ
cancel
camera_alt

ക​രി​യാ​ട് കെ. ​അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ ഡ​യാ​ലി​സി​സ് സെ​ന്റ​ർ

പാ​നൂ​ർ: മ​ലി​നീ​ക​ര​ണം ആ​രോ​പി​ച്ച് ക​രി​യാ​ട് പെ​യി​ന്‍ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ് കെ​യ​ർ കെ. ​അ​ബൂ​ബ​ക്ക​ര്‍ മാ​സ്റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ ത​ണ​ല്‍ അ​ഭ​യ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ പൂ​ട്ടി​ക്കാ​ന്‍ നീ​ക്കം. ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ഴു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ൾ​ട്രാ ഫി​ൽ​ട്ട​റേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടും ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ​കേ​ന്ദ്രം നി​ല​നി​ർ​ത്താ​ൻ ക​രി​യാ​ട് സേ​വ് ഡ​യാ​ലി​സി​സ് സെ​ന്റ​ർ ഫോ​റം രൂ​പ​വ​ത്ക​രി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. ഇ​വി​ടെ​നി​ന്ന് 36 വൃ​ക്ക രോ​ഗി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ട്. 2020 ലാ​ണ് കെ ​അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ സ്മാ​ര​ക ഡ​യാ​ലി​സി​സ് സെ​ന്റ​ർ ആ​രം​ഭി​ച്ച​ത്.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും അ​നു​മ​തി​യോ​ടെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ്വ​കാ​ര്യ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ലോ​ബി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്ന് ചി​ല​ർ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സി.​എ​ച്ച്. മൊ​യ്തു മാ​സ്റ്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​ഷ്റ​ഫ് വെ​ള്ളാം​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ഹാ​ഷിം, മു​ൻ ചെ​യ​ർ​മാ​ൻ വി. ​നാ​സ​ർ, കൗ​ൺ​സി​ല​ർ ബ​ഷീ​ർ ആ​വോ​ലം, ടി.​എ​ച്ച്. നാ​രാ​യ​ണ​ൻ, വെ​ങ്ങ​ള​ത്തി​ൽ നാ​സ​ർ, ടി.​കെ. റാ​സി​ഖ്, റി​ജു ഗ്രാ​മ, ഒ.​പി. ഹ​സീ​ബ്, ടി.​കെ. റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സേ​വ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ: ബ​ഷീ​ർ ആ​വോ​ലം, എം.​ടി.​കെ. ബാ​ബു, ടി.​എ​ച്ച്. നാ​രാ​യ​ണ​ൻ, എം.​സി. അ​ൻ​വ​ർ, ബാ​ബു മാ​സ്റ്റ​ർ, പി.​കെ. അ​ബൂ​ബ​ക്ക​ർ, ജ​യ​ച​ന്ദ്ര​ൻ നാ​മ​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ൾ), കെ.​കെ. ഭ​ര​ത​ൻ (ചെ​യ​ർ.), ബാ​ബു വ​ട​വി​ൽ, ടി.​കെ. ഹാ​രി​സ്, ടി. ​റാ​സി​ഖ്, വി.​കെ. മ​ജീ​ദ്, പു​രു​ഷു എ​ടാ​ട​ത്തി​ൽ, പി.​പി. ഫ​ഹ​ദ് (വൈ​സ്. ചെ​യ​ർ.), അ​ഷ്‌​റ​ഫ്‌ വെ​ള്ളാം​വ​ള്ളി (ജ​ന. ക​ൺ.), സി.​കെ. ബാ​ബു, പി.​കെ. റി​യാ​സ്, ഒ.​പി. ഹ​സീ​ബ്, സ​ന്തോ​ഷ്‌ ക​രി​യാ​ട്, യു.​കെ. ഫൈ​സ​ൽ (ക​ൺ.), റ​ഷീ​ദ് പൊ​റ്റേ​രി (ട്ര​ഷ.).

Show Full Article
TAGS:Dialysis Center pollution 
News Summary - move to close dialysis center over pollution allegations
Next Story