ഹൈകോടതി വടിയെടുത്തു, ബോർഡുകൾ നീക്കാൻ നെട്ടോട്ടം
text_fieldsപാനൂർ: ഹൈകോടതി നടപടി കർശനമാക്കിയതോടെ പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും കൊടികളും നീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നെട്ടോട്ടത്തിൽ. ഇത് നീക്കിയില്ലെങ്കിൽ ഓരോന്നിനും 5000 രൂപ വീതം അതത് തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിമാരിൽനിന്ന് ഈടാക്കാനാണ് കോടതി നിർദേശം.
എല്ലായിടങ്ങളിലും രാഷ്ട്രീയ പാർട്ടികളുടേതല്ലാത്ത ബോർഡുകൾ നീക്കി തുടങ്ങി. എന്നാൽ പി.ഡബ്ല്യൂ.ഡിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അനുമതിയോടെ പണം ഈടാക്കി പരസ്യ ബോർഡുകളുടെ കാര്യത്തിൽ എന്ത് നിലപാടെടുക്കണമെന്ന് വ്യക്തതയില്ലാത്തതിനാൽ അത്തരം പരസ്യങ്ങൾ എടുത്തു മാറ്റാൻ തദ്ദേശസ്ഥാപനങ്ങൾ തയാറായിട്ടില്ല. ഈ പരസ്യങ്ങൾ അനധികൃതമാണോയെന്ന് വ്യക്തമാക്കേണ്ടത് കോടതിയാണെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പറയുന്നു.