നാടിന്റെ ഉത്സവമായി തണ്ണിമത്തൻ വിളവെടുപ്പ്
text_fieldsകരിയാട് കാഞ്ഞിരക്കടവ് വയലിൽ വിളവെടുത്ത തണ്ണിമത്തൻ
പാനൂർ: ഗ്രാമീണ കർഷക കൂട്ടായ്മയിൽ വിളഞ്ഞ തണ്ണിമത്തൻ വിളവെടുപ്പ് നാടിന്റെ ഉത്സവമായി. കരിയാട് കാഞ്ഞിരക്കടവ് വയലിലാണ് അഞ്ച് കർഷകരുടെ കൂട്ടായ ശ്രമഫലമായി ആയിരത്തിലേറെ കിലോ തണ്ണിമത്തൻ വിളവെടുപ്പ് നടന്നത്. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് പൊതുവെ പ്രദേശത്ത് കർഷകർ മടിക്കുന്ന തണ്ണിമത്തൻ കൃഷിയിറക്കുന്നത്.
കർഷകരായ എം.എം. ഭാസ്കരൻ, കണ്ടോത്ത് രവി എന്നിവരാണ് നേതൃത്വം നൽകിയത്. കരിയാട് കൃഷി ഓഫിസിൽ നിന്ന് പൂർണ സഹകരണം ഉണ്ടായതായി കർഷകർ പറഞ്ഞു. വിളവെടുപ്പിന്റെ ഭൂരിഭാഗവും അപ്പോൾതന്നെ നാട്ടുകാരുടെ സഹകരണത്തോടെ വിൽക്കാൻ കഴിഞ്ഞതായും അടുത്ത വർഷം കൂടുതൽ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കുമെന്നും ഇവർ പറഞ്ഞു. ഇ.കെ. മനോജിന്റെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ എം.ടി.കെ. ബാബു വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.


