Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightകഞ്ചാവുമായി ബിഹാർ...

കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ
cancel
camera_alt

ആസാദ് ആല

Listen to this Article

പാപ്പിനിശ്ശേരി: 1.179 കിലോഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശി മുഹമ്മദ് ആസാദ് ആലയെ (30) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി ഹാപ്പിനസ് പാർക്ക് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം രജിരാഗ് പി.പി. നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലി, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.പി. സർവ്വജ്ഞൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് വി.പി. ശ്രീകുമാർ, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം പി.പി. രജിരാഗ്, സിവിൽ എക്സൈസ് ഓഫിസർ പി.പി. റെനിൽ കൃഷ്ണൻ, കെ. അമൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
TAGS:Local News Kannur News Crime News Ganja case 
News Summary - Bihar native arrested with ganja
Next Story