കഞ്ചാവുമായി യുവാവ് പിടിയില്‍
text_fieldsഎം.ശദാദ്
പാപ്പിനിശ്ശേരി: കഞ്ചാവുമായി യുവാവ് പിടിയില്‍ പുതിയങ്ങാടി ഹോമിയോ ഡിസ്പെന്‍സറിക്ക് മുന്‍വശം വെച്ച് കഞ്ചാവ് പൊതിയുമായി മാടായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മല്‍ താമസക്കാരനായ മണ്ണന്‍ ഹൗസില്‍ ഷാഹുല്‍ ഹമിദ് മകന് എം. ശദാദ് (29) പിടിയിലായത്.
സ്കൂള്‍-കോളജ് പരിസരങ്ങള്‍ കേന്ദ്രികരിച്ച് എക്സൈസ് നടത്തി വരുന്ന പട്രോളിങ്ങിലാണ് ഇയാള്‍ വലയിലായത്. മാട്ടൂല്‍, പുതിയങ്ങാടി, മുട്ടം, പഴയങ്ങാടി പ്രദേശങ്ങളിലെ നിരവധി യുവാക്കള്‍ക്ക് ലഹരി പദാർഥങ്ങള്‍ എത്തിച്ചു നല്കുന്നവരില് പ്രധാനിയാണ് ശദാദെന്ന് എക്സൈസ് പറഞ്ഞു.
പാപ്പിനിശേരി അസി. ഇന്‍സ്പെക്ടര്‍ എം.പി. സര്‍വ്വജ്ഞനും സംഘവും നടത്തിയ റെയിഡിലാണ് പിടിയിലായത്. പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് സി. പങ്കജാഷന്, പി.പി. രജിരാഗ്, സിവില്‍ എക്സൈസ് ഓഫിസര്‍ രമിത്ത്, ഡ്രൈവര്‍ ജോജന്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.