Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഅശാസ്ത്രീയ മാലിന്യ...

അശാസ്ത്രീയ മാലിന്യ സംസ്കരണം: 14,000 രൂപ പിഴ

text_fields
bookmark_border
അശാസ്ത്രീയ മാലിന്യ സംസ്കരണം: 14,000 രൂപ പിഴ
cancel

പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് മൂ​ന്ന് കേ​സു​ക​ളി​ലാ​യി 14,000 രൂ​പ പി​ഴ ചു​മ​ത്തി. പ​റ​വൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​പി. സ്റ്റോ​ർ, പ​റ​വൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം, കെ. ​വേ​ണു​ഗോ​പാ​ല​ൻ എ​ന്ന​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം തു​ട​ങ്ങി​യ​വ​ക്കാ​ണ് സ്‌​ക്വാ​ഡ് പി​ഴ ചു​മ​ത്തി​യ​ത്.

സി.​പി സ്റ്റോ​റി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ം പൊ​തു റോ​ഡി​നു സ​മീ​പം കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​നും മാ​ലി​ന്യ​ം പ​രി​സ​ര​ത്ത് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ​തി​നും സ്‌​ക്വാ​ഡ് 3,000 രൂ​പ പി​ഴ​യി​ട്ടു. സി.​പി സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ പി​റ​കു​വ​ശ​ത്ത് പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ം കാ​ല​ങ്ങ​ളാ​യി കൂ​ട്ടി​യി​ട്ട​ത്തി​ന് കെ​ട്ടി​ട ഉ​ട​മ​യ​യാ​യ കെ. ​വേ​ണു​ഗോ​പാ​ല​ന് സ്‌​ക്വാ​ഡ് 3,000 രൂ​പ​യും പി​ഴ​യി​ട്ടു.

മാ​ലി​ന്യ​ം സം​ഭ​വ സ്ഥ​ല​ത്ത്നി​ന്ന് എ​ടു​ത്തു​മാ​റ്റി വേ​ർ​തി​രി​ച്ച് ഹ​രി​ത ക​ർ​മ​സേ​ന​ക്ക് കൈ​മാ​റാ​നും നി​ർ​ദേ​ശം ന​ൽ​കി. പ​റ​വൂ​ർ ക്ഷീ​രോ​ൽപാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ കെ​ട്ടി​ട​ത്തി​നു മു​മ്പി​ൽ നി​ര​വ​ധി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ം കൂ​ട്ടി​യി​ട്ട​തി​നും ക​ത്തി​ച്ച​തി​നും സ്ഥാ​പ​ന​ത്തി​ന്റെ മ​ലി​ന​ജ​ല ടാ​ങ്ക് ക​വി​ഞ്ഞൊ​ഴു​കി മ​ലി​ന​ജ​ലം പ്ര​ദേ​ശ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന​തി​നും സ്‌​ക്വാ​ഡ് 8000 രൂ​പ പി​ഴ ചു​മ​ത്തി. മ​ലി​ന​ജ​ലം ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ം ഹ​രി​ത ക​ർ​മ​സേ​ന​ക്ക് കൈ​മാ​റ​ാ​നും സ്‌​ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ പി.​പി. അ​ഷ​റ​ഫ്, അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​വി. ജ്യോ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:waste management fine kannur 
News Summary - 14,000 fine for unscientific waste management
Next Story