Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightനിരോധിച്ച ഓൺലൈൻ...

നിരോധിച്ച ഓൺലൈൻ പടക്കങ്ങൾ പിടികൂടി

text_fields
bookmark_border
banned fireworks
cancel
camera_alt

പ്രതീകാത്മക ചിത്രം

പയ്യന്നൂർ: കോത്തായിമുക്ക് ദേശീയ പാതയിൽ നിരോധിച്ച ഓൺലൈൻ പടക്കങ്ങൾ പിടികൂടി. ശിവകാശിയിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് പടക്കങ്ങൾ വിതരണം ചെയ്യുന്നത് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിൽ എടുത്തു.

വ്യാപകമായി ഓൺലൈൻ പടക്കങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വരുന്നുണ്ട്.സുപ്രീം കോടതി വിധിയെ അവഗണിച്ചാണ് ഓൺലൈൻ പടക്കങ്ങൾ വ്യാപകമായി കൊണ്ട് വരുന്നത്.

ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫയർ വർക്സ് മെർച്ചന്‍റ്സ് അസോസിയേഷൻ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു.

Show Full Article
TAGS:fireworks seized kannur 
News Summary - Banned online fireworks seized
Next Story