ഇ-ടോയ് ലറ്റുകൾ ഇ-വേസ്റ്റായി; പൊടിഞ്ഞത് 12 ലക്ഷം; പരസ്പരം പഴിചാരി അധികൃതരും നാട്ടുകാരും
text_fieldsകണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്തെ ഇ-ടോയ്ലറ്റ്
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് സ്ഥാപിച്ച മൂന്ന് ഇ-ടോയ്ലറ്റുകളും ഉപയോഗശൂന്യമായി. 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി മെഡിക്കല്‍ കോളജ് പരിസരത്ത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് സ്ഥാപിച്ച ഇ-ടോയ് ലറ്റുകളാണ് ഇപ്പോൾ ഉപയോഗശൂന്യമായി മാറിയത്. 11,82,544 രൂപ ചെലവിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കയറുന്ന റാമ്പിന് സമീപത്തായി മൂന്ന് ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചത്. എന്നാല്‍ ഇവ അധികം വൈകാതെ തന്നെ ഉപയോഗശൂന്യമായതായി നാട്ടുകാർ പറയുന്നു.
ഉപയോഗിക്കാത്തതിനാലാണ് ശുചിമുറി കേടായതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നിർമാണത്തിലെ അപാകതയാണ് ഉപയോഗശൂന്യമാകാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. മെഡിക്കൽ കോളജിന് പുറത്ത് പൊതു ശുചിമുറിയില്ലാത്തത് ആശുപത്രിയിലെത്തുന്ന ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിലാണ് ഉള്ളതും പ്രവർത്തന രഹിതമായത്.