ഇന്നു മുതൽ ‘കല’ർഫുൾ
text_fieldsപയ്യന്നൂർ: നാട്ടിടവഴികളിൽ പോലും കലയുടെ താളം തുടിക്കുന്ന പയ്യന്നൂരിൽ ഇനി അഞ്ചു നാൾ കൗമാര കലയുടെ പെരുംപൂരം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പതിനായിരത്തിലധികം കലാപ്രതിഭകളുടെ സർഗാത്മകത പൂവിടുന്നതു കാണാൻ കാത്തിരിക്കുകയാണ് പയ്യന്നൂർ.
മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. രജിസ്റ്റർ ചെയ്ത് പങ്കെടുക്കാനുള്ള കാർഡുകൾ നൽകുന്നതിന്റെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. കലാമാമാങ്കത്തിൽ മാറ്റുരക്കുന്നതിന് 15 ഉപജില്ലകളിൽ നിന്നുമെത്തുന്ന മത്സരാർഥികൾക്കുള്ള കാർഡുകൾ വിതരണം ചെയ്തു. വിവിധ ഉപജില്ല കൺവീനർമാർ കാർഡുകൾ ഏറ്റുവാങ്ങി. രജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൻ നസീമ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ഗവ. ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പൽ എം.പി. സതീഷ് കുമാർ, പ്രധാനാധ്യാപിക കെ. ശ്രീലത, രജിസ്ട്രേഷൻ കമ്മിറ്റി വൈസ് ചെയർമാൻ വി.കെ. ഷാഫി, എസ്.എ. ഷുക്കൂർ ഹാജി, പി. ഷമീർ, വി.വി. ഉസ്മാൻ എന്നിവർ സംസാരിച്ചു. രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ പി. ബഷീർ സ്വാഗതവും ജോ. കൺവീനർ കെ. ഇസ്മാഈൽ നന്ദിയും പറഞ്ഞു.
ഊട്ടുപുര സജീവം
അഞ്ചുനാൾ പതിനായിരങ്ങൾക്ക് അന്നമൂട്ടുന്ന ഊട്ടുപുര തിങ്കൾ രാവിലെ മുതൽ സജീവം. പാചക വിദഗ്ധൻ കെ.യു. ദാമോദരപൊതുവാളുടെ നേതൃത്വത്തിൽ പാലുകാച്ചൽ നടന്നു. രാവിലെ മുതൽ കറികൾക്കുള്ള പച്ചക്കറികൾ മുറിച്ചു തുടങ്ങി. പയ്യന്നൂരിന്റെ തനതു രുചിപ്പെരുമയറിയിക്കാൻ കാത്തിരിക്കുകയാണ് ഭക്ഷണകമ്മിറ്റി. രാവിലെയും ഉച്ചക്കും രാത്രിയിലും ഭക്ഷണമുണ്ടാകും.
കവാടമൊരുങ്ങി
കലയുടെ നാടാണ് പയ്യന്നൂരെന്ന് തെളിയിക്കുന്നതാണ് കലോത്സവ നഗരി. കലാകാരന്മാരെ വരവേൽക്കാൻ പ്രധാന വേദിക്ക് മുന്നിൽ കവാടമൊരുങ്ങി. പയ്യന്നൂരിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് കവാടം. ചരിത്രത്തിന് സാക്ഷിയായി സഞ്ചരിച്ച ബോയ്സ് ഹൈസ്കൂളിലെ എ.കെ. കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയമാണ് പ്രധാന വേദി. വിദ്യാലയത്തിനു സമീപത്തെ ചുമരുകളെല്ലാം ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു. ഒരു സംഘം കലാകാരന്മാരാണ് ചുമരുകൾ കളറാക്കിയത്.
ഒന്നാം ദിനം തന്നെ കളറാവും
ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ഉദ്ഘാടനം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിളക്ക് തെളിയിക്കും. സംഘാടക സമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാവിലെ മുതൽ ഈ വേദിയിൽ കലോത്സവത്തിലെ ജനപ്രിയ ഇനമായ ഭരതനാട്യ മത്സരം അരങ്ങിലെത്തും. രണ്ടിൽ കേരളനടനവും നടക്കും. മുൻ കാലങ്ങളിൽ സ്റ്റേജിതര ഇനങ്ങളാണ് ആദ്യ രണ്ടു ദിവസങ്ങളിൽ ഉണ്ടാവാറുള്ളത്. ഇക്കുറി എല്ലാ ദിവസവും നിറങ്ങൾ കൊണ്ടു വേദികൾ നിറ