Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഅശാസ്ത്രീയ മാലിന്യ...

അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സിന് 10,000 രൂപ പിഴയിട്ടു

text_fields
bookmark_border
അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സിന് 10,000 രൂപ പിഴയിട്ടു
cancel
camera_alt

ക​ട​ന്ന​പ്പ​ള്ളി​യി​ൽ ക്വാ​ർട്ടേ​ഴ്സി​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ മാ​ലി​ന്യം

പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ക​ട​ന്ന​പ്പ​ള്ളി -പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം സം​സ്ക​രി​ച്ച സ്ഥാ​പ​ന​ത്തി​ന് പി​ഴ​യി​ട്ടു. പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മെ​ഹ്‌​റു​ബ ക്വാ​ർട്ടേ​ഴ്സി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ക്വാ​ട്ടേ​ഴ്സി​ൽ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ചെ​ങ്ക​ൽ കൊ​ണ്ട് നി​ർ​മി​ച്ച ടാ​ങ്കി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു ജൈ​വ മാ​ലി​ന്യ​വും ക്വാ​ട്ടേ​ഴ്‌​സ് പ​രി​സ​ര​ത്ത് കൂ​ട്ടി​യി​ട്ട​താ​യും ക​ണ്ടെ​ത്തി. തു​ട​ർ ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ പി.​പി. അ​ഷ്റ​ഫ്, സ്ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​വി. ജ്യോ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Unscientific Waste Management Kannur News 
News Summary - Unscientific waste management; Quarters fined Rs. 10,000
Next Story