Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപെരുമ്പയിൽ വരുമോ പുതിയ...

പെരുമ്പയിൽ വരുമോ പുതിയ പാലം...?

text_fields
bookmark_border
പെരുമ്പയിൽ വരുമോ പുതിയ പാലം...?
cancel

പയ്യന്നൂർ: പതിറ്റാണ്ടുകൾ പിന്നിട്ട പെരുമ്പ പാലം നാശത്തിന്‍റെ വക്കിലാണ്. ഈ പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നു. സർക്കാർ മാറിയ കാലത്ത് പാലത്തിന്‍റെ മുഖം മാറുമോ ചോദ്യം പ്രസക്തമാവുകയാണ്. പുതിയ ദേശീയപാതയിൽ പുതിയ പാലം കിലോമീറ്റർ അകലെയാണ് സ്ഥാപിച്ചത്. അതിനാൽ പഴയപാലം പുനർനിർമിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പെരുമ്പയുടെയും പയ്യന്നൂർ ടൗണിന്‍റെയും വികസനത്തിന് അടിയന്തര പ്രാധാന്യത്തോടെ പെരുമ്പ പാലം പുതുക്കി പണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ദേശീയപാത വഴിമാറുന്നതോടെ പാലത്തിന്‍റെ ഉടമസ്ഥാവകാശ പ്രശ്നം സംബന്ധിച്ച് സാങ്കേതിക പ്രശ്നങ്ങൾ ഉയർന്നു വരാനിടയുണ്ട്. ഇത് മുന്നിൽ കണ്ട് കേരള സർക്കാർ ദേശീയപാത വിഭാഗവുമായി ബന്ധപ്പെട്ട് പാലം പുനർനിർമിക്കാൻ വേണ്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണം. പയ്യന്നൂരിലേക്കുള്ള പഴയ പാതയിലേക്കുള്ള പ്രവേശനം തടസപ്പെടാതിരിക്കാനും വലിയ ബോർഡുകൾ സ്ഥാപിക്കാനും നടപടി ഉണ്ടാവണം.

അവഗണിക്കരുത് പെരുമ്പയും പയ്യന്നൂരും

പുതിയ ദേശീയപാത വരുന്നതോടെ പഴയപാലം പുതുക്കണം. ഒപ്പംദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ഉള്ളവർക്ക് ഒരു ഇടത്താവളമായി പെരുമ്പ ,പയ്യന്നൂർ പ്രദേശങ്ങൾ ഉപയോഗപ്പെടുത്താനും ദൈനദിന യാത്രക്കാർക്കും മറ്റും പയ്യന്നൂരുമായും ബന്ധപ്പെടാനും പാലം പുനർനിർമിക്കണം.ഈ ആവശ്യം ഉന്നയിച്ച് സ്ഥലം എം.പി, എം.എൽ.എ, വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകും.

റഹീസ് പെരുമ്പ (സാമൂഹിക പ്രവർത്തകൻ)

Show Full Article
TAGS:Local News kannur construction 
News Summary - Will a new bridge come to Perumba?
Next Story