മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി
text_fieldsബി.സത്യഭാമ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ
പഴയങ്ങാടി: മാലിന്യ ശേഖരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ മാടായി പഞ്ചായത്ത് മാർച്ചിനിടെ ഓഫീസിൽ കയറി പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യഭാമയെ കയറ്റം ചെയ്തതായി പരാതി. സത്യഭാമയെ പയങ്ങാടി താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് ഡി.വൈ.എഫ്.ഐ സമരവുമായി പ്രസിഡണ്ടിന്റെ കാബിനിൽ എത്തിയത്. മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണാൻ പഞ്ചായത്ത് നേരത്തെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ സമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ കക്കപ്രവൻ പറഞ്ഞു. പ്രസിഡന്‍റിനെ കൈയേറ്റം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാടായി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
സമരക്കാർക്ക് പ്രോത്സാഹനം നൽകുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പ്രസിഡന്റിന്റെ കാബിനിൽ കയറി സമരം നടത്താൻ അവസരമൊരുക്കിയത് പൊലിസാണെന്നും മാടായി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സഹീദ് കായിക്കാരൻ ആരോപിച്ചു.


