മാടായിപ്പാറയിൽ തീപിടിത്തം; രണ്ടേക്കർ പുൽമേടുകൾ കത്തിനശിച്ചു
text_fieldsമാടായിപ്പാറയിലുണ്ടായ തീപിടിത്തം
പഴയങ്ങാടി: മാടായിപ്പാറയിൽ ബുധനാഴ്ചയുണ്ടായ തീ പിടിത്തത്തിൽ രണ്ട് ഏക്കറയോളം പുൽമേടുകൾ കത്തി നശിച്ചു.
വൈകീട്ട് മൂന്നരയോടെയാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തായി തീ പടർന്ന് പിടിച്ചത്. നിമിഷങ്ങൾക്കും തീ വ്യാപകമായി പടരുകയായിരുന്നു. തീ പിടിച്ച സമയത്തുണ്ടായ കാട്ട് തീ അതിവേഗത്തിൽ പടരുന്നതിന് കാരണമായി.
പ്രധാന പാതക്കരികിലായി തീ പടർന്നതോടെ നാട്ടുകാർ മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഡൈമേറിയ പുൽമേടുകൾ കത്തിയമർന്നതോടെ പുൽമേടുകൾക്കിടയിൽ വസിക്കുന്ന നിരവധി ജീവജാലങ്ങണ് കരിഞ്ഞുണങ്ങിയത്. ഈ വർഷം അഞ്ചാം തവണയാണ് മാടായിപ്പാറയിൽ തീ പിടിത്തമുണ്ടായത്.
ചെറുപുഴയിലും പെരിങ്ങോമിലും വന്‍ തീപിടിത്തം
ചെറുപുഴ: മെയിന്‍ റോഡിനോട് ചേര്‍ന്ന് കാക്കേഞ്ചാലില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുസൂക്ഷിക്കുന്ന സ്ഥാപനത്തിനു സമീപത്ത് വന്‍ തീപിടുത്തം. ബുധന്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു തീപിടിത്തമുണ്ടായത്. മരത്തിന് ചുറ്റും കൂട്ടിയിട്ടിരുന്ന ഒഴിഞ്ഞ പെയിന്റ് പാട്ടകള്‍ക്കും ആക്രിസാധനങ്ങളില്‍ നിന്നും ഉപേക്ഷിച്ച മാലിന്യങ്ങള്ക്കുമാണ് തീപടര്‍ന്നത്. തുടര്‍ന്നുണ്ടായ ശബ്ദം കേട്ട് സ്ഥാപനത്തിലെ ജീവനക്കാരും ഇതുവഴി കടന്നുപോയ വാഹനയാത്രക്കാരും ചെറുപുഴ പൊലീസിലും അഗ്നിരക്ഷ സേനയെയും വിവരമറിയിച്ചു. തുടര്‍ന്ന് പെരിങ്ങോം അഗ്നിരക്ഷസേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
അഗ്നിരക്ഷാസേനക്ക് അതിവേഗം തീ നിയന്ത്രിക്കാനായതിനാല്‍ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. തീപിടുത്തത്തിന്റെ കാരണമെന്തെന്നറിയാന്‍ സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ചില സംശയങ്ങള്‍ ഉയര്‍ന്നതിനാല്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കെട്ടിടഉടമ ചെറുപുഴ പൊലീസില്‍ പരാതി നല്കി.
പെരിങ്ങോമില്‍ കെ.പി. നഗര്‍ മെട്രോ കോളനിക്ക് സമീപത്ത് ബുധന്‍ ഉച്ചയോടെ തീപിടുത്തമുണ്ടായി. ഏക്കറുകളോളം വരുന്ന പുല്‍പ്രദേശം കത്തിനശിച്ചു. പെരിങ്ങോം അഗ്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.


