മാടായി ഉപജില്ല കലോത്സവ പന്തൽ തകർന്നുവീണു
text_fieldsപഴയങ്ങാടി: മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിനായി മാടായി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിർമിച്ച പന്തൽ തകർന്നു വീണു. തിങ്കളാഴ്ച സന്ധ്യയോടെയാണ് പന്തൽ തകർന്നു വീണത്. ഇരുമ്പു തൂണുകളും ഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച പ്രധാന പന്തലാണ് തകർന്നത്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
എരിപുരത്തുള്ള മാടായി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ ഒന്നു മുതൽ ആറു വരെ തീയതികളിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ എട്ടു പഞ്ചായത്തുകളിലെ 91 വിദ്യാലയങ്ങളിൽ നിന്നായി 5000 ൽ പരം വിദ്യാർഥികളാണ് പങ്കെടുക്കേണ്ടത്. നിർമാണത്തകരാറാണ് പന്തൽ തകർന്നതിന് കാരണമായതെന്ന് കരുതുന്നു.