മാധ്യമം ഹെൽത്ത് കെയറിന് വാദിഹുദയുടെ കരുതൽ
text_fieldsമാധ്യമം ഹെൽത്ത് കെയറിന് വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ, വാദി ഹയർ സെക്കൻഡറി വിദ്യാർഥികൾ സമാഹരിച്ച 3.55 ലക്ഷം രൂപ സ്കൂൾ ഡെപ്യൂട്ടി ലീഡർമാരായ റൈഹാൻ ഫൈസൽ, ഉമ്മു കുൽസു, ഷീസ്, നഷ്വ ശുഐബ്, നഹ്സാൻ ഫർഹാദ്, മുഹമ്മദ് റഹ്ഫാൻ എന്നിവരിൽനിന്ന് മാധ്യമം ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങുന്നു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സമീപം
പഴയങ്ങാടി: മാധ്യമം ഹെൽത്ത് കെയറിന് വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ, വാദി ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കരുതൽ.
വിദ്യാർഥികൾ സമാഹരിച്ച 3.55 ലക്ഷം രൂപ സ്കൂൾ ഡെപ്യൂട്ടി ലീഡർമാരായ റൈഹാൻ ഫൈസൽ, ഉമ്മു കുൽസു, ഷീസ്, നഷ്വ ശുഐബ്, നഹ്സാൻ ഫർഹാദ്, മുഹമ്മദ് റഹ്ഫാൻ എന്നിവരിൽനിന്ന് മാധ്യമം ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.
ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ജി. അശ്വിൻ മുഖ്യാതിഥിയായി. മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് സംസാരിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ മാധ്യമം കണ്ണൂർ ബ്യൂറോ ചീഫ് എം.സി. നിഹ്മത്ത്, ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റഹീസ് എന്നിവർ കൈമാറി.
മാധ്യമം ഏരിയ കോഓഡിനേറ്റർ എസ്.എൽ.പി. സിദ്ദീഖ്, വാദിഹുദ അഡ്മിനിസ്ട്രേറ്റർ സൽമാനുൽ ഫാരിസി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ആർ. സുജിത്ര സ്വാഗതവും മാധ്യമം റീജനൽ മാനേജർ ടി.സി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.