Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

പിടിയിലായ ശിഹാബ്

പഴയങ്ങാടി: എം.ഡി.എം.എയും പണവുമായി യുവാവ് പിടിയിൽ. പുതിയങ്ങാടി സ്വദേശി സി.എച്ച്. ശിഹാബിനെയാണ് (40) 135.85 ഗ്രാം എം.ഡി.എം.എയും 1,24,300 രൂപയുമായി പഴയങ്ങാടി പ്രിൻസിപ്പൽ എസ്.ഐ കെ. ശുഹൈബും കണ്ണൂർ റൂറൽ എസ്.പി അനൂജ് പലിവാലിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കാറിൽനിന്നും വീട്ടിൽ നിന്നുമാണ് മയക്കുമരുന്നും പണവും പിടിച്ചെടുത്തത്.

പിടിയിലായ ശിഹാബ് കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടിലൂടെയുള്ള പണമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തതെന്നാണ് പൊലീസ് നിഗമനം. മേഖലയിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

Show Full Article
TAGS:MDMA seizure kannur Drug traffiking DANSAF narcotic case 
News Summary - Youth arrested with MDMA
Next Story