ചുഴലിക്കാറ്റിലും മഴയിലും ആറളം ഫാമിൽ വൻ കൃഷിനാശം
text_fieldsആറളം ഫാം 13ാം ബ്ലോക്കിൽ ചുഴലിക്കാറ്റിലും മഴയിലും തകർന്ന റബർമരങ്ങൾ മുറിച്ചുനീക്കുന്നു
പേരാവൂർ: ചുഴലിക്കാറ്റിലും മഴയിലും ആറളം ഫാമിൽ വൻ കൃഷി നാശം.മേഖലയിലെ വൈദ്യുതി ബന്ധങ്ങളും തകരാറിലായി. ഫാമിലെ വിവിധ ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളിലും ഗതാഗത തടസം നേരിട്ടു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശക്തമായ മഴയ്ക്കൊപ്പം കാറ്റും ഉണ്ടായത്. നൂറുകണക്കിന് റബർ മരങ്ങളും കശുമാവും നിലംപൊത്തി. ബ്ലോക്ക് 13ൽ 55 ഭാഗത്ത് വൈദ്യുതി ലൈനിനു മുകളിൽ റബർ മരങ്ങൾ പൊട്ടി വീണ് വൈദ്യുതി തടസ്സപ്പെട്ടു.
കാട്ടാന ശല്യവും മറ്റും മൂലം സമ്പത്തിക ഞെരുക്കത്തിലായ ഫാമിന് ചുഴലിക്കാറ്റിൽ ഉണ്ടായ നഷ്ടം മറ്റൊരു ആഘാതം കൂടിയായി. രണ്ടാഴ്ച മുമ്പുണ്ടായ ചുഴലിക്കാറ്റിലും മഴയിലും ഫാമിൽ ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായിരുന്നു.