Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightമരണവീട്ടിൽ...

മരണവീട്ടിൽ വെളിച്ചമെത്തിച്ച് വനംവകുപ്പ്

text_fields
bookmark_border
മരണവീട്ടിൽ വെളിച്ചമെത്തിച്ച് വനംവകുപ്പ്
cancel

പേരാവൂർ: ആറളം ഫാമിലെ മരണവീട്ടിൽ പ്രകാശഗോപുരമൊരുക്കി വനംവകുപ്പ്. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക്‌ 10 താളിപ്പാറയിലെ മരണം നടന്ന വീട്ടിൽ സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അസ്ക ലൈറ്റ് ഉപയോഗിച്ചാണ് വെളിച്ചമെത്തിച്ചത്. സംസ്കാര ചടങ്ങുകൾ വൈകിയതിനാലാണ് ഫാമിന്റെ സുരക്ഷ ചുമതലയുള്ള വനം വകുപ്പ് ആർ.ആർ.ടി ദ്രുതഗതിയിൽ മരണവീടിന് സമീപത്തായി വെളിച്ച ഗോപുരം സ്ഥാപിച്ചത്.

വളരെ ഉയരത്തിലും ചുറ്റളവിലും വെളിച്ചമെത്തിക്കാൻ കഴിയുന്ന അസ്ക ലൈറ്റ് ഫയർ സർവിസ്, ദുരന്തനിവാരണ നടപടികൾ എന്നിവക്കായാണ് സാധാരണ ഉപയോഗിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായ ആറളം ഫാമിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് വേണ്ടിയാണ് ആർ.ആർ.ടിക്ക് അസ്ക ലൈറ്റ് ലഭ്യമാക്കിയത്.



Show Full Article
TAGS:localnews kannur aralam farm Forest Department humanitarian aid 
News Summary - Forest Department brings light to a house of mourning
Next Story