Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2024 5:34 AM GMT Updated On
date_range 2024-01-20T11:04:10+05:30ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നുവീണു
text_fieldscamera_alt
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നുവീണ നിലയിൽ
പെരിങ്ങത്തൂർ: വിദ്യാർഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ല് ഊരി താഴെ വീണു. യാത്രക്കാർ ഭീതിയിലായതോടെ ബസ് നിർത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മേക്കുന്ന്-പാനൂർ സംസ്ഥാന പാതയിൽ കീഴ്മാടത്തിനടുത്താണ് സംഭവം. പാനൂർ-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ വലിയ ചില്ലാണ് ഊരി തകർന്നുവീണത്. ബസിനുള്ളിൽ മുൻഭാഗത്ത് കൂടുതലും വിദ്യാർഥികളായിരുന്നു.
Next Story