Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിലേക്ക് വീ​ണ്ടും...

കണ്ണൂരിലേക്ക് വീ​ണ്ടും ഒ​ഴു​കി മാ​ഹിയിലെ പെ​ട്രോ​ളും ഡീ​സ​ലും; ജില്ലയിൽ വിൽപനയിൽ വൻ കുറവ്

text_fields
bookmark_border
https://www.madhyamam.com/tags/Police-arrest
cancel

കണ്ണൂർ: ചെറിയ ഇടവേളക്കു ശേഷം സർക്കാറിനും ഉടമകൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി മാഹിയിൽനിന്ന് വൻതോതിൽ ഡീസലും പെട്രോളും വ്യാപകമായി ജില്ലയിലേക്ക് കടത്തുന്നു. കേരളത്തിലെ ഇന്ധന വിലയേക്കാൾ കുറഞ്ഞ വിലയിലാണ് പുതുച്ചേരി സർക്കാർ വില്പന നടത്തുന്നത്. വിലയിലുള്ള വ്യത്യാസം കാരണം ദിനംപ്രതി മാഹിയിൽനിന്ന് ഡീസലും മറ്റും ജില്ലയിലേക്ക് ഒളിച്ചുകടത്തുകയാണ്. ഒരു ലിറ്ററിൽ മാത്രം പെട്രോളിന് 13.11 രൂപയുടെയും ഡീസലിന് 12.07 രൂപയുടെയും കുറവാണ് കേരളത്തിനേക്കാൾ മാഹിയിൽ നിലവിൽ ലഭിക്കുന്നത്.

ബുധനാഴ്ച കണ്ണൂരിൽ സീസലിന് 103.34 രൂപയും പെട്രോളിന് 114.45 രൂപയുമാണ് ലിറ്ററിന് വില. അതേസമയം മാഹിയിൽ ഡീസലിന് 91.27 ഉം പെട്രോളിന് 101.34 രൂപയുമാണ്. ഇത്രയും വില വ്യത്യാസമുള്ളതിനാലാണ് കർശന നിയമം നോക്കുകുത്തിയാക്കി മാഹിയിൽനിന്ന് ഇവിടേക്ക് എണ്ണകൾ എത്തിച്ച് വിൽപനക്കും സ്വന്തമാവശ്യത്തിനും ഉപയോഗിക്കുന്നത്. ചെങ്കൽ-കരിങ്കൽ ക്വാറികളിലെ വാഹനങ്ങൾ, സ്കൂൾ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, ചില സ്വകാര്യ ബസുകൾ എന്നിവയിൽ നിറക്കുന്നതിനാണ് മാഹി എണ്ണ കടത്തിക്കൊണ്ടുവരുന്നത്.

കണ്ണൂരിലെ രണ്ട് ബസ് സ്റ്റാൻഡുകൾ, തലശ്ശേരി, കുത്തുപറമ്പ്, ഇരിട്ടി, മട്ടന്നൂർ, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലും കാഞ്ഞങ്ങാട്, കാസർകോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്കും മാഹി എണ്ണ വ്യാപകമായി കടത്തുന്നുണ്ട്. ഒറിജിനൽ എന്ന വ്യാജേന ടാങ്കർ ലോറിയിൽ നിറച്ചും മാഹി എണ്ണ എത്തിക്കുന്നുണ്ട്. രാത്രിയിൽ പമ്പിലെ വെളിച്ചം ഓഫാക്കിയാണ് ടാങ്കർ ലോറിയിൽ നിറക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പുലർച്ച സമയങ്ങളിലും എണ്ണ കടത്തുന്നുണ്ട്. ഓട്ടോ ടാക്സിയിൽ ബാരലിൽ നിറച്ചും എത്തിക്കുന്നുണ്ട്.

കണ്ണൂരിലെത്തിക്കുന്ന ഡീസൽ ബസ് സ്റ്റാൻഡ് മൂലയിൽ നിർത്തിയ വണ്ടിയിൽ വെച്ച് പൈപ്പ് വഴിയാണ് ആവശ്യക്കാരായ വണ്ടിക്കാർക്ക് നിറച്ചു കൊടുക്കുന്നത്. ഒന്നിലധികം വണ്ടിയുള്ള ഉടമകൾക്ക് മാഹി എണ്ണ ഉപയോഗത്തിലൂടെ ഒരു ദിവസം തന്നെ വലിയ തുക ലാഭം ഉണ്ടാവുന്നുണ്ട്.

കൂടുതൽ ലോറികളും ബസുകളും ഉള്ള ചില ഉടമകളുടെ വീടുകളിലും എണ്ണയെത്തിച്ച് പ്രത്യേകം യന്ത്രമുപയോഗിച്ച് പതിവായി വണ്ടികളിൽ നിറക്കുന്നതായും വിവരമുണ്ട്. മാഹിയിൽനിന്ന് ബോട്ടുവഴി അഴീക്കലിലും മാട്ടൂലിലും ഇത്തരത്തിൽ എണ്ണ കടത്തുന്നുണ്ട്. മത്സ്യബന്ധന ബോട്ടുകൾക്ക് ഇവ വിൽക്കുമ്പോൾ അവരുടെയും ലാഭം ഇരട്ടിയാണ്.

മാഹി ഡീസലും പെട്രോളും ജില്ലയിലെത്തുന്നതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ കണ്ണൂർ സെയിൽസ് ഏരിയയിൽ മാസങ്ങളായി വിൽപനയിൽ 20-25 ശതമാനം വരെ കുറവുണ്ടായതായും ചെങ്കൽ, കരിങ്കൽ ക്വാറികൾ മഴക്കുശേഷം വീണ്ടും സജീവമായതോടെ മാഹി എണ്ണക്കടത്ത് ഇനിയും കൂടുമെന്നും സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ല ജന. സെക്രട്ടറി എം. അനിൽ മാധ്യമത്തോട് പറഞ്ഞു.

Show Full Article
TAGS:Petrol and Diesel illegal trade mahe kannur 
News Summary - Huge drop in sales in the district on Petrol and diesel from Mahe flowed to Kannur
Next Story