Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമധുരം പങ്കുവെച്ച്...

മധുരം പങ്കുവെച്ച് ജയിൽവാസം അനുഷ്ഠിച്ച സമരക്കാർ

text_fields
bookmark_border
മധുരം പങ്കുവെച്ച് ജയിൽവാസം അനുഷ്ഠിച്ച സമരക്കാർ
cancel
camera_alt

കാ​പ്പാ​ട​ൻ ശ​ശിധ​ര​നും രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ടും ചി​റ​ക്ക​ലി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ മ​ഞ്ഞ​ക്കു​റ്റി പി​ഴു​തു മാ​റ്റു​ന്നു (​ഫ​യ​ൽ ചി​ത്രം), കെ-റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്

പ​രി​സ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്ന മ​ഞ്ഞ​ക്കു​റ്റി യു​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പി​ഴു​തെ​ടു​ക്കു​ന്നു 

ചെറുകുന്ന്: ബുധനാഴ്ചത്തെ മന്ത്രിസഭായോഗ തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചപ്പോൾ, നാലുവർഷം മുമ്പ് കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഷ്ഠിച്ച സമരക്കാർ മധുരം വിതരണം നടത്തി. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആഹ്വാന പ്രകാരം ചിറക്കൽ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തെ വീട്ടു മുറ്റത്ത് സ്ഥാപിച്ച മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ കാപ്പാടൻ ശശീധരനും രാജേഷ് പാലങ്ങാട്ടും ആഹ്ലാദം പങ്കുവെച്ചത്.

2022 ഫെബ്രുവരി എട്ടിന് 6.30ന് ചിറക്കലിലെ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തുള്ള വീട്ടുവളപ്പിൽ മഞ്ഞക്കല്ല് സ്ഥാപിച്ചപ്പോൾ വീട്ടുകാരുടെ ശബ്ദം കേട്ടാണ് കാപ്പാടൻ ശശിധരനും രാജേഷ് പാലങ്ങാട്ടും ഓടിയെത്തിയത്. അവർ ഉടൻ തന്നെ മഞ്ഞക്കല്ല് പിഴുതെറിഞ്ഞു. സ്ഥലത്തെത്തിയ വളവട്ടണം പൊലീസും ഡിവൈ.എസ്.പി പി. സദാനന്ദനും ചേർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. റിമാൻഡിലായ ഇവർക്ക് കെ-റെയിൽ വിരുദ്ധ സമരസമിതിയും ജില്ല കോൺഗ്രസ് നേതൃത്വവും ഇടപെട്ടാണ് ജാമ്യം ലഭിച്ചത്. വർഷങ്ങൾ കഴിഞ്ഞെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ അന്നുമുതൽ കോടതി കയറി ഇറങ്ങുകയാണിവർ. കാപ്പാടൻ ശശീധരൻ നിലവിൽ ഡി.സി.സി എക്സിക്യൂട്ടീവ് മെംബറും രാജേഷ് പാലങ്ങാട്ട് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ്.

Show Full Article
TAGS:protesters K RAIL silver line ldf government 
News Summary - Protesters who served time in prison by sharing sweets
Next Story